ജില്ലയിൽ ശുചീകരണ യജ്ഞം തുടരുന്നു

കൊല്ലം: ശുചീകരണ യജ്ഞം ജില്ലയിൽ രണ്ടാം ദിവസവും തുടരുന്നു. നിത്യേന രോഗികളും കൂട്ടിരിപ്പുകാരുമായി നൂറു കണക്കിനാളുകൾ എത്തുന്ന ജില്ല ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും കലക്ടർ ഡോ. ടി. മിത്രയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥികളുടെ സജീവമായ പങ്കാളിത്തത്തോടെയാണ് വൃത്തിയാക്കൽ നടന്നത്. ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരും വൃത്തിയും വെടിപ്പും ഉറപ്പാക്കാൻ രംഗത്തിറങ്ങി. സബ് കലക്ടർ ഡോ. എസ്. ചിത്ര, ജില്ലാ ശുചിത്വ മിഷൻ കോഓഡിനേറ്റർ ജി. സുധാകരൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി.വി. ഷേർളി, ആശുപത്രി സൂപ്രണ്ട് ഡോ.എ.എൽ. ഷീജ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ആർ.എം.ഒ ഡോ. അനിൽ കുമാർ, നഴ്സിങ് സൂപ്രണ്ട് റീത്ത തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സിവിൽ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും ജീവനക്കാരുടെ പങ്കാളിത്തത്തിലായിരുന്നു പരിപാടി. കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പേരയം ഗ്രാമപഞ്ചായത്തിലെ വാർഡ് ഹെൽത്ത് ആൻഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകളിൽ സന്ദർശനം നടത്തി കൊതുകി​െൻറ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. ചവറയിൽ വാർഡുകൾ കേന്ദ്രീകരിച്ച് ഓരോ വീട്ടിലും ഫോഗിങ് ഉൾപ്പടെ കൊതുക് നശീകരണവും ക്ലോറിനേഷനും നടത്തി. തെക്കുംഭാഗം പഞ്ചായത്തിലെ 13 വാർഡുകളിൽ ഓടകൾ വൃത്തിയാക്കി. നടക്കാവ് പൊതുമാർക്കറ്റിൽ ശുചീകരണ പ്രവർത്തനവും നടത്തി. തേവലക്കര, നീണ്ടകര, നെടുമ്പന ഗ്രാമപഞ്ചായത്തുകളിൽ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്തു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ശുചിത്വ സമിതികൾ ചേർന്ന് സന്നദ്ധ പ്രവർത്തകരെ െതരഞ്ഞെടുത്ത് ഗ്രൂപ്പുകളായി തിരിച്ച് ഉറവിട നശീകരണം, ലഘുരേഖ വിതരണം, ക്ലോറിനേഷൻ, ബോധവത്കരണം എന്നിവ നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. കൊറ്റങ്കര ഗ്രാമപഞ്ചായത്തിൽ പി.എച്ച്.സി ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ പുന്നമുക്ക് മുതൽ കുരിശടി, ചാങ്ങയിൽ മുക്ക് മുതൽ മുണ്ടയ്ക്കൽ കനാൽ, പെരുമ്പുഴ സ്കൂൾ മുതൽ കുളപ്ര, ആശുപത്രി ജങ്ഷൻ മുതൽ അംബിപൊയ്ക വരെയും വിവിധ കോളനികളിലും ശുചീകരണം നടത്തി. മയ്യനാട് ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ആശാ പ്രവർത്തകർ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. നെടുമ്പന ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണം, രോഗ പ്രതിരോധ ബോധവത്കരണം എന്നിവ നടത്തി. അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ പഞ്ചായത്തി​െൻറ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു . നിയമസഭാ സമിതി ഇന്ന് കെ.എം.എം.എല്ലിൽ കൊല്ലം: നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി വ്യാഴാഴ്ച രാവിലെ 11ന് ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് െഗസ്റ്റ് ഹൗസിൽ യോഗം ചേരും. കെ.എം.എം.എല്ലി​െൻറ പ്രവർത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് സമിതി അംഗങ്ങൾ സ്ഥാപനം സന്ദർശിക്കും. പനി: ചികിത്സ തേടിയത് 1856 പേർ കൊല്ലം: പനി മൂലം ജില്ലയിൽ ബുധനാഴ്ച 1856 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 18 പേരെ െഎ.പി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 25 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒമ്പതു പേർക്ക് എച്ച്1 എൻ1 നും 55 പേർക്ക് ഡെങ്കിപ്പനിയും സംശയിക്കുന്നു. 80 ഓളം പേർ വയറിളക്ക രോഗം മൂലം ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.