പി. രാജേന്ദ്രൻ ജില്ല സഹകരണ ആശുപത്രി പ്രസിഡൻറ്​

കൊല്ലം: എൻ.എസ് ആശുപത്രിയുടെ മാനേജ്മ​െൻറായ ജില്ല സഹകരണ ആശുപത്രി സംഘത്തി​െൻറ പ്രസിഡൻറായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രനെയും വൈസ് പ്രസിഡൻറായി സി.പി.എം കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗം എ. മാധവൻപിള്ളയെയും തെരഞ്ഞെടുത്തു. സംഘം ഭരണസമിതിയിലേക്ക് സി.പി.എം പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മഹിള അസോ. സംസ്ഥാന പ്രസിഡൻറുമായ സൂസൻകോടി, ചടയമംഗലം ഏരിയ സെക്രട്ടറി കരിങ്ങന്നൂർ മുരളി, കർഷകസംഘം ജില്ല സെക്രട്ടറി സി. ബാൾഡുവിൻ, ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗം അഡ്വ. പി.കെ. ഷിബു, പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി അഡ്വ. ഡി. സുരേഷ്കുമാർ, കോർപറേഷൻ മുൻ മേയർ അഡ്വ. സബിതബീഗം, പ്രവാസി മലയാളിയും യു.എ.ഇ ദേശാഭിമാനി കൂട്ടായ്മയുടെ ഭാരവാഹിയുമായ ജി. ബാബു, നെടുമ്പന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പ്രസന്ന രാമചന്ദ്രൻ, സഹകരണ സംഘം മുൻ ജോയൻറ് രജിസ്ട്രാർ കെ. ഒാമനക്കുട്ടൻ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.