മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു

കരുനാഗപ്പള്ളി: കാലവർഷം കനത്തതോടെ ദേശീയപാതയോരത്തെ മരങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. നിലംപൊത്താറായ നിരവധി മരങ്ങളാണ് ദേശീയപാതക്കരികിൽ കരുനാഗപ്പള്ളി മേഖലയിലുള്ളത്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ഓച്ചിറ, വവ്വാക്കാവ്, പുത്തെൻതെരുവ്, പുള്ളിമാൻ ജങ്ഷൻ, കന്നേറ്റി എന്നിവിടങ്ങളിൽ നിരവധി മരങ്ങൾ റോഡിലേക്ക് വീണിരുന്നു. പലേടത്തും ഗതാഗതവും തടസ്സപ്പെട്ടു. ഇൗസമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. മരംവീണ് വൈദ്യുതി ലൈനുകൾ തകരാറിലാവുന്നതും വർധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പുത്തൻതെരുവിൽ കൂറ്റൻ അക്കേഷ്യ മരം വൈദ്യുതി ലൈനിന് മുകളിൽ വീണു. വവ്വാക്കാവ് ജങ്ഷനിൽ റോഡുവക്കിലെ മരം ഒടിഞ്ഞുവീണത് കൂടുതൽ തിരക്കുള്ള സമയമായിരുെന്നങ്കിലും അത്യാഹിതമുണ്ടായില്ല. കരുനാഗപ്പള്ളി ഗവ. യു.പി.ജി സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന കാലപ്പഴക്കമുള്ള മരത്തി​െൻറ ശിഖരങ്ങളും ഒടിഞ്ഞുവീണിരുന്നു. കൃഷ്ണപുരം മുതൽ ചവറ വരെയുള്ള പ്രദേശങ്ങളിലെ നിരവധി മരങ്ങൾ ഏതുനിമിഷവും നിലംപതിക്കുമെന്ന സ്ഥിതി ദേശീയപാത അധികൃതർ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ, തുടർനടപടി സ്വീകരിക്കാൻ അധികൃതർ വിമുഖത കാട്ടുകയാണ്. ഒരുവർഷം മുമ്പ് പുതിയകാവ് ജങ്ഷനിൽ ബൈക്ക് യാത്രികൻ മരംവീണ് മരിച്ചിരുന്നു. klw5 ദേശീയപാതയിൽ പുതിയകാവിനും പുത്തെൻതെരുവിനുമിടയിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.