കിളിമാനൂർ: പി.ഡബ്ല്യു.ഡി റോഡിൽ അനധികൃതമായി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം, ശ്രീനാരായണ ഗുരുമന്ദിരം, രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ, സ്വകാര്യവ്യക്തി നടത്തിവന്ന മുറുക്കാൻ കട എന്നിവ അധികൃതർ ഒഴിപ്പിച്ചു. സമീപവാസിയായ സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്നാണ് നടപടി. അതേസമയം, നിർധന കുടുംബത്തിെൻറ ഉപജീവന മാർഗമായ തട്ടുകട മാറ്റിസ്ഥാപിക്കാനുള്ള സമയപരിധിപോലും ബന്ധപ്പെട്ടവർ നൽകിയില്ലെന്ന് പരാതിയുണ്ട്. നഗരൂർ പഞ്ചായത്തിലെ ചെമ്മരത്ത് മുക്ക് -കല്ലമ്പലം റോഡിൽ പാളയം കവലയിലാണ്, റോഡരികിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 60 വർഷത്തിലേറെ പഴക്കമുള്ളതാണ് ഗുരുദേവമന്ദിരമെന്നും നിരവധിതവണ റോഡ് വികസനം ഉണ്ടായിട്ടുപോലും ഇവ നീക്കംചെയ്യാൻ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. പാളയം തുണ്ടിൽ പുത്തൻവീട്ടിൽ മണിദാസിെൻറ കടയും നീക്കംചെയ്തു. വർഷങ്ങളായി ഇവിടെ കച്ചവടം നടത്തിയാണ് താൻ ഉപജീവനം നടത്തുന്നതെന്നും കട നീക്കംചെയ്യുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. പരിസരവാസി നൽകിയ പരാതിയിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും അതിെൻറ വിധി വരുംമുമ്പാണ് അധികൃതരുടെ നടപടിയെന്നും മണിദാസ് പറഞ്ഞു. എന്നാൽ, നടപടി തീർത്തും നിയമപരമാണെന്നാണ് അധികൃതരുടെ വാദം. കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസിെൻറ നിയന്ത്രണത്തിലാണ് ഒഴിപ്പിക്കൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.