പ്രാഥമിക ആരോഗ്യ കേന്ദ്രം ലബോറട്ടറിയിൽ ടെക്‌നീഷ്യന്മാരെ നിയമിക്കണം

കാട്ടാക്കട: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ കള്ളിക്കാട് പഞ്ചായത്തിലെ നെയ്യാർഡാം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിൽ കൂടുതൽ ടെക്‌നീഷ്യന്മാരെ നിയമിക്കണമെന്ന് ആവശ്യം. ദിവസവും മുന്നൂറിലേറെ രോഗികൾ ഒ.പിയിൽ ചികിത്സെക്കത്തുന്ന ആശുപത്രിയിൽ കൂടുതൽ പേർക്കും കൃത്യമായ രോഗനിർണയത്തിന് രക്തം പരിശോധിക്കണ്ടതായ് വരുന്നു. എന്നാൽ, ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി എടുത്ത ലാബ് ടെക്‌നീഷ്യനെ ഉള്ളൂ. ഒരു രോഗിയിൽനിന്ന് സാമ്പിളെടുത്ത് രോഗനിർണയം നടത്തണമെങ്കിൽ പരമാവധി മൂന്ന് മണിക്കൂർ എങ്കിലും വേണം. എന്നാൽ, 12വരെ മാത്രമേ ലബോറട്ടറി പ്രവർത്തനം ഉള്ളൂ. ഈ സ്ഥിതിയിൽ പലപ്പോഴും രോഗികൾക്ക് ചികിത്സക്കായി ഒന്നിലധികം ദിവസം ആശുപത്രിയിൽ വന്നു പോകേണ്ട സ്ഥിതിയാണ്. ദൂര സ്ഥലങ്ങളിൽനിന്ന് വരുന്ന നിർധനർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പനി പടരുന്നതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമുള്ള ജീവനക്കാരെ ദിവസ വേതനത്തിൽ നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, നെയ്യാർഡാമിൽ ഇതിന് നടപടി ഉണ്ടാകുന്നില്ല. ആശുപത്രിയിൽ വേണ്ട ജീവനക്കാരെ നിയമിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.