കെ.എസ്.ആർ.ടി.സി: ലൈസൻസ് പോയാൽ ഇനി ആറുമാസം ജോലിയും പോകും തിരുവനന്തപുരം: ഗതാഗത നിയമലംഘനം മൂലം ലൈസൻസ് താൽക്കാലികമായി റദ്ദാക്കപ്പെടുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ ആറുമാസത്തേക്ക് ഇനി ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യും. യൂനിറ്റ്, സോണൽ മേലധികാരികൾക്ക് എം.ഡി രാജമാണിക്യം അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഗതാഗതക്കുറ്റങ്ങൾ ചെയ്യുന്നവരുടെ ലൈസൻസ് മോേട്ടാർ വാഹനവകുപ്പ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന െക.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് മൂന്നു മാസം കഴിഞ്ഞ് ലൈസൻസ് തിരിച്ചുകിട്ടുമെങ്കിലും ജോലിയിൽ തിരികെക്കയറാൻ വീണ്ടും മൂന്നു മാസംകൂടി കാത്തിരിക്കണം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, സിഗ്നൽ തെറ്റിച്ച് വാഹനമോടിക്കൽ, അനാസ്ഥ മൂലമുള്ള അപകടങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.