ഞായപ്പള്ളി കലുങ്കി​െൻറ വീതികൂട്ടൽ ജോലികൽ നിലച്ചു

ആര്യനാട്: പുതുകുളങ്ങര- പൊങ്ങല്ലി- കുഴിവിള റോഡിലെ . ഏഴുലക്ഷം രൂപയുടെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന കലുങ്കി‍​െൻറ വീതികൂട്ടൽ ജോലികളാണ് മൂന്നു മാസമായി നിലച്ചിട്ടുള്ളത്. കലുങ്ക് വീതികൂട്ടുന്നതിനായി പഴയ കലുങ്കിനോട് ചേർന്ന് സ്ലാബുകൾ കോൺക്രീറ്റ് ചെയ്തതല്ലാതെ പിന്നെ ജോലികൾ നടന്നില്ല. സംരക്ഷണ ഭിത്തി നിർമിക്കുകയോ സ്ലാബ് റോഡിനോട് ചേരുന്ന ഭാഗങ്ങളിൽ മണ്ണിട്ട് നികത്തി ഗതാഗതയോഗ്യമാക്കുകയോ ചെയ്തിട്ടില്ല. പണികൾ പാതിവഴിയിൽ നിലച്ചതോടെ ഇതുകൊണ്ട് യാത്രകാർക്കും ഉപയോഗമില്ലാതെയായി. റോഡി​െൻറ ഇൗ ഭാഗം വളവായതിനാലും കലുങ്കിന്‌ വീതിയില്ലാത്തതിനെ തുടർന്നും ഇരുചക്രവാഹനങ്ങളുൾപ്പെടെ അപകടത്തിൽ പെട്ടിരുന്നു. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നതും പണി ആരംഭിക്കുന്നതും. മണ്ണ് കലർന്ന മെറ്റൽ കോൺക്രീറ്റ് ജോലികൾക്ക് ഉപയോഗിച്ചതോടെ ആദ്യഘട്ടത്തിൽതന്നെ പണി നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പരാതിയിൽ കലക്ടറുടെ നിർദേശ പ്രകാരം ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് ജോലി പുനരാരംഭിച്ചത്. കരാറുകാര​െൻറ അനാസ്ഥയാണ് കലുങ്കി​െൻറ പണി നിലച്ചതിന് കാരണമെന്നും അടിയന്തരമായി ജോലികൾ പൂർത്തിയാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പടം പണി വഴിയിലായ പുതുകുളങ്ങര- പൊങ്ങല്ലി- കുഴിവിള റോഡിലെ ഞായപ്പള്ളി കലുങ്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.