കിളിമാനൂർ: സ്റ്റേഷൻ പരിധിയിൽ കൊടുവഴന്നൂരിൽ അർധരാത്രിയിൽ ആക്രമിസംഘം അഴിഞ്ഞാടി. വൃദ്ധയും വിധവയുമായ വീട്ടമ്മയെ മരത്തിൽ കെട്ടിയിട്ടു. മുഖത്ത് മുളകുപൊടി വിതറി. രക്ഷിക്കാനെത്തിയ മകളെയും ചെറുമകളെയും സംഘം മർദിച്ചു. സാരമായി പരിക്കേറ്റ ഇവരെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പരിസരവാസികൾ തങ്ങളുടെ പ്രദേശത്തേക്ക് വഴിവെട്ടുന്നത് സംബന്ധിച്ചാണ് പാതിരാത്രിയിൽ അക്രമം കാട്ടിയത്. ചൊവ്വാഴ്ച രാത്രി 1.30 ഒാടെയാണ് സംഭവം. കൊടുവഴന്നൂർ പൊയ്കക്കട വൈക്കത്തറയിൽ വീട്ടിൽ പരേതനായ വിമുക്തഭടൻ വിശ്വംഭരെൻറ ഭാര്യ ശാന്ത (62), മകൾ ഷൈനി (35), ഷൈനിയുടെ മകൾ അഞ്ചാം ക്ലാസ് വിദ്യാർഥി ഗായത്രി (12) എന്നിവരാണ് ആക്രമണത്തിന് ഇരകളായത്. ചൊവ്വാഴ്ച പാതിരാത്രിയോടെ പുരയിടത്തിൽ മരം മുറിക്കുന്ന യന്ത്രത്തിെൻറ ശബ്ദം കേട്ടാണ് ഇവർ ഉണർന്നത്. പുരയിടത്തിലെ മരങ്ങൾ മുറിഞ്ഞ് വീഴുന്നതുകണ്ട ശാന്ത ഓടിയെത്തിയപ്പോൾ ആക്രമിസംഘം ഇവരെ അടുത്തുള്ള മരത്തിൽ പിടിച്ചുകെട്ടി. തുടർന്ന് മുഖത്തേക്ക് മുളകു പൊടി വിതറുകയായിരുന്നു. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ ഷൈനിയെയും മകളെയും ആക്രമികൾ മർദിച്ചു. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.