തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ ജൂലൈ മൂന്നിന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ അദാലത് നടക്കുെന്നന്ന വാട്സ്ആപ് സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തിൽ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാൽ, സർക്കാർ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതിയെ സംബന്ധിച്ച സോഫ്റ്റ് വെയർ നിർമാണം പൂർത്തിയായി. രണ്ട് ആഴ്ചക്കുള്ളിൽ ഈ സംവിധാനം ഓൺലൈനിൽ വരും. വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അപേക്ഷകൾ ഓൺലൈനായി അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.