പനി മരണങ്ങളുടെ ശാസ്​ത്രീയകാരണങ്ങൾ കണ്ടെത്താൻ വിദഗ്ധസംഘത്തെ അയക്കണം ^രമേശ് ചെന്നിത്തല

പനി മരണങ്ങളുടെ ശാസ്ത്രീയകാരണങ്ങൾ കണ്ടെത്താൻ വിദഗ്ധസംഘത്തെ അയക്കണം -രമേശ് ചെന്നിത്തല തിരുവനന്തപുരം: പകർച്ചപ്പനി സംബന്ധിച്ച് വിശദമായപഠനം നടത്താൻ അടിയന്തരമായി വിദഗ്ധ മെഡിക്കൽ സംഘത്തെ അയക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതർ പനി നിയന്ത്രണവിധേയമാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു. ജനിതകമാറ്റം വന്ന വൈറസുകളും കൊതുകുകളും പെരുകി. അവയെ നിയന്ത്രിക്കാനും നശിപ്പിക്കാനും കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.