സ്വാശ്രയ ഫീസ്: ഇടതു സര്‍ക്കാര്‍ സ്വാശ്രയലോബിക്ക് ഏജന്‍സിപ്പണി ചെയ്യുന്നു-^ഹമീദ് വാണിയമ്പലം

സ്വാശ്രയ ഫീസ്: ഇടതു സര്‍ക്കാര്‍ സ്വാശ്രയലോബിക്ക് ഏജന്‍സിപ്പണി ചെയ്യുന്നു--ഹമീദ് വാണിയമ്പലം തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും െഡൻറൽ കോളജുകളിലെയും ഫീസ് വർധനവിലൂടെ ഇടതു സര്‍ക്കാര്‍ സ്വാശ്രയലോബിക്ക് ഏജന്‍സിപ്പണി ചെയ്യുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. അഞ്ചര ലക്ഷം രൂപ വാര്‍ഷിക ഫീസ് കൊടുത്ത് സാധാരണക്കാരുടെ കുട്ടികള്‍ക്ക് എങ്ങനെയാണ് പഠിക്കാനാകുക. മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചാലും ഇതേ ഫീസ് കൊടുക്കേണ്ടിവരും. പണം മാത്രമാണ് അഡ്മിഷന്‍ നേടേണ്ട യോഗ്യത എന്നത് ലജ്ജാകരമാണ്. പണം പിടുങ്ങുന്ന സ്വാശ്രയ ലോബിയുടെ ദല്ലാള്‍ പണി ഇടതുസര്‍ക്കാര്‍ അലങ്കാരമായി കൊണ്ടുനടക്കുകയാണ്. സ്വാശ്രയ ലോബിക്കെതിരെ തെരുവില്‍ വിദ്യാർഥി സംഘടനകളെക്കൊണ്ട് പ്രക്ഷോഭങ്ങള്‍ നടത്തിയ ഇടതുപക്ഷം നാണംകെട്ട പണി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.