കൊട്ടാരക്കര: സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്നംഗ സംഘം പൊലീസ് പിടിയിൽ. ഇട്ടിവ ചരിപ്പറമ്പ് ചരുവിള വീട്ടിൽ പ്രസാദ് (48), കോട്ടുക്കൽ തോട്ടംമുക്ക് മാന്തടത്തിൽ പുത്തൻവീട്ടിൽ സോമൻപിള്ള (55), പുനലൂർ കാര്യറ ചരുവിലഴികം വീട്ടിൽ റഫാൻ (19) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽനിന്ന് 7.5 കിലോ കഞ്ചാവും 28,000ത്തോളം രൂപയും പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിലെ വിജയവാഡക്ക് സമീപം തുടി എന്ന സ്ഥലത്തുനിന്ന് കഞ്ചാവുമായി വരുന്ന വഴിയാണ് ആയൂരിൽ പ്രതികൾ പിടിയിലായത്. നിരവധി അബ്കാരി കേസുകളിലെ പ്രതികളാണ് പിടിയിലായ പ്രസാദും സോമൻപിള്ളയും. റഫാൻ മുമ്പ് എക്സൈസുകാരെ വെട്ടിച്ച് കടന്നിട്ടുള്ളയാളാണ്. ആന്ധ്രയിൽനിന്ന് കിലോക്ക് 3000 രൂപക്ക് കഞ്ചാവ് വാങ്ങി പൊതികളിലാക്കി ജില്ലയിലെ വിവിധഭാഗങ്ങളിൽ 30,000 രൂപക്കാണ് പ്രതികൾ വിറ്റിരുന്നത്. സോമൻപിള്ള ഒരാഴ്ച മുമ്പാണ് അബ്കാരി കേസിൽ ജയിൽ മോചിതനായത്. ട്രെയിനിൽ പിന്തുടർന്നാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പുനലൂർ എ.എസ്.പി ഡോ. കാർത്തികേയൻ, ഗോകുൽ ചന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷാനിഹാൻ എ.ആർ, കടയ്ക്കൽ സി.ഐ എസ്. സാനി , ചടയമംഗലം എസ്.ഐ സജു എസ്. ദാസ്, ഷാഡോ ടീം അംഗങ്ങളായ എസ്.ഐ ബിനോജ്, എ.എസ്.ഐമാരായ ഷാജഹാൻ, ശിവശങ്കരപ്പിള്ള, അജയകുമാർ, രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ, ബിനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.