കരുനാഗപ്പള്ളി: കനത്ത മഴയിലും കാറ്റിലും കരുനാഗപ്പള്ളിയിൽ പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. കരുനാഗപ്പള്ളി യു.പി.ജി.എസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന മരം ഒടിഞ്ഞുവീണു. സ്കൂൾ വിടുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് മരം ഒടിഞ്ഞുവീണത്. മരം മുറിച്ചുമാറ്റണ മെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ ബന്ധപ്പെട്ട ഓഫിസുകളിൽ പരാതി നൽകിയിരുന്നു. വസ്തു ഉടമയോടും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച സ്കൂൾ വിടുന്നതിന് അൽപം മുമ്പ് 3.15 ഒാടെ ഒടിഞ്ഞുവീണത്. കല്ലേലിഭാഗം വില്ലേജിൽ മൂന്ന് വീടുകൾ ഭാഗികമായും ഒരു തൊഴുത്ത് പൂർണമായും തകർന്നു. അമ്പലപറമ്പിൽ ഗോപാലകൃഷ്ണൻ, മുഴങ്ങോടി ബിജു ഭവനം പ്രഭാകരൻ നായർ, കല്ലേലിഭാഗം ഗ്രീഷ്മം ഗീതാകുമാരി എന്നിവരുടെ വീടുകളാണ് തകർന്നത്. അയണിവേലി കുളങ്ങരയിൽ വെട്ടത്ത് മുക്കിന് സമീപം അമ്മിണിയുടെ വീട്, പാവുമ്പ വില്ലേജിൽ ചിറക്കൽ ക്ഷേത്രത്തിന് സമീപം ഒരു വീടും ഉൾെപ്പടെ വിവിധ പ്രദേശങ്ങണ്ടിൽ നിരവധി വീടുകൾ നശിച്ചു. വവ്വാക്കാവ്, പുള്ളിമാൻ ജങ്ഷൻ എന്നിവിടങ്ങളിൽ ദേശീയ പാതയിലേക്ക് മരംവീണു. ഗതാഗത തടസ്സമുണ്ടായി ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.