കൊട്ടാരക്കര: ഏനാത്ത് ബെയിലി പാലത്തിന് സമീപം ആഞ്ഞിലി മരം കടപുഴകിയതിനെ തുടർന്ന് പാലത്തിലൂടെയുള്ള വാഹന ഗതാഗതവും കാൽനടയും തടസ്സപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. രണ്ടര മണിക്കൂറുകൾക്ക് ശേഷമാണ് പാലംവഴി യാത്ര പുനഃസ്ഥാപിച്ചത്. എനാത്തുനിന്ന് ബെയിലി പാലത്തിലേക്ക് കടക്കുന്ന അപ്രോച്ച് റോഡിന് സമീപത്തുനിന്ന കൂറ്റൻ ആഞ്ഞിലിമരമാണ് പാലത്തിലേക്ക് പ്രവേശിക്കുന്നിടത്തേക്ക് കടപുഴകിയത്. സമീപത്തെ െവെദ്യുതി പോസ്റ്റും തകർന്നു. ഈസമയം അതുവഴി കടന്നുവന്ന ഇന്നോവ കാർ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. മരം കടപുഴകുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ വാഹനത്തിെൻറ വേഗത വർധിപ്പിച്ച് മുന്നോട്ടെടുക്കുകയായിരുന്നു. അഗ്നിശമന വിഭാഗവും പൊലീസും കെ.എസ്.ടി.പി അധികൃതരും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ബെയിലി പാലത്തിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടതോടെ പുത്തൂർ ഭാഗം വഴിയും ആറാട്ടുപുഴ ഭാഗം വഴിയും വാഹനം തിരിച്ചുവിട്ടു. അധികൃതർ കാൽനടക്കാർക്കായി താൽക്കാലികമായി പണിനടക്കുന്ന ഏനാത്ത് പാലം തുറന്നുനൽകി. ഉച്ചക്ക് 1.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.