അഞ്ചൽ: സിറാജ് പ്രാദേശിക ലേഖകനുനേരെ പൊലീസ് കൈയേറ്റശ്രമം. അഞ്ചൽ ലേഖകൻ മൊയിദു അഞ്ചലിനെയാണ് അഞ്ചൽ പൊലീസ് സ്റ്റേഷനിലെ േഗ്രഡ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ൈകയേറ്റംചെയ്യാൻ ശ്രമിച്ചത്. ലേഖകൻറ കാമറ തട്ടിയെടുക്കാനും ശ്രമംനടന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനപരിശോധന നടത്തുകയും അനധികൃതമായി പിഴ ഈടാക്കുന്നെന്ന നാട്ടുകാരുടെ ആരോപണത്തെതുടർന്ന് സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ലേഖകനുനേരെയാണ് കൈയേറ്റശ്രമമുണ്ടായത്. സംഭവത്തെ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.