കനത്ത മഴയിലും വിശ്വാസികളെക്കൊണ്ടു നിറഞ്ഞ്​ പള്ളികൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനായി തോരാതെപെയ്ത മഴയിലും നൂറുകണക്കിനാളുകൾ പെങ്കടുത്തു. മഴയായതിനാൽ കരുനാഗപ്പള്ളിയിൽ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലായി ഒരുക്കിയിരുന്ന ഈദ് ഗാഹുകൾ നടന്നില്ല. പെരുന്നാൾ നമസ്കാരങ്ങൾ പള്ളികളിലാണ് നടന്നത്. മഴ തിമിർത്തുപെയ്തിട്ടും പള്ളികൾ വിശ്വസികളെക്കൊണ്ട് നിറഞ്ഞു. ഈദ് ഗാഹുകളിൽ നമസകരിക്കാെനത്തിയ സ്ത്രീകൾ പള്ളികളിലെത്തി പെരുന്നാൾ നമസ്കാരം നിർവഹിച്ചു. കരുനാഗപ്പള്ളി മഹല്ല് ജുമാമസ്ജിദിൽ കുമ്മനം നിസാമുദ്ദീൻ മൗലവിയും ഇടക്കുളങ്ങര പാലോലിക്കുളങ്ങര ജുമാമസ്ജിദിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവിയും കരുനാഗപ്പള്ളി മാർക്കറ്റിന് സമീപത്തെ ജബൽ ജുമാമസ്ജിദിൽ അബദുസ്സമദ് മൗലവി ഈരാറ്റുപേട്ടയും ടൗൺ ജമാമസ്ജിദിൽ മുഹമ്മദ്ഷാഹിദ് മൗലവിയും കരുനാഗപ്പള്ളി സലഫി ജുമാമസ്ജിദിൽ നിസാർ ഫറൂഖിയും കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമിൻ ജുമാമസ്ജിദിൽ മുസ്തഫ ദാരിമിയും കോഴിക്കോട് സലഫി മസ്ജിദിൽ അബ്ദുൽ ഖരീം സ്വലാഹി, പുത്തൻ തെരുവ് ശരീഅത്തുൽ ഇസ്ലാം ജുമാമസ്ജിദൽ അബ്ദസ്സലാം മൗലവിയും പുത്തൻ തെരുവ് സലഫി മസ്ജിദിൽ സലിംഹമദാനി, ചിറ്റുമുല ജുമാമസ്ജിദിൽ. എം.കെ. ഇബ്രാഹിം മന്നാനി, വട്ടപറമ്പ് ജുമാമസ്ജിദിൽ അബ്ദുൽ വാഹിദ് മൗലവി, ആദിനാട് പനച്ചമൂട് ജുമാമസ്ജിദിൽ ഷറഫുദ്ദീൻ ബാഖവി, പുതിയകാവ് മസ്ജിദിൽ കെ. കോയകുട്ടി മുസ്ലിയാർ -തൊടിയൂരിൽ അഷ്റഫ് മൗലവി അൽ ഖാസിമി, തഴവ കുറ്റിപ്പുറം അഹമ്മദ് കോയ മൗലവി, വവ്വാക്കാവിൽ സിയാദ് മൗലവി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.