ആത്മവിശ​ുദ്ധിയുടെ നിറവിൽ വിശ്വാസികൾ ഇദുൽ ഫിത്ർ ആഘോഷിച്ചു​

തിരുവനന്തപുരം: വ്രതകാലത്തി​െൻറ പുണ്യവും ആത്മവിശുദ്ധിയുടെ നിറവിലും വിശ്വാസികൾ ഇൗദുൽ ഫിത്ർ ആഘോഷിച്ചു. കനത്ത മഴമൂലം തലസ്ഥാനത്തെ ഇൗദ് ഗാഹുകൾ ഒഴിവാക്കി പള്ളികളിലാണ് പെരുന്നാൾ നമസ്കാരവും പ്രാർഥനകളും നടന്നത്. പാളയം പള്ളിയില്‍ നടന്ന നമസ്കാരത്തിന് ഇമാം മൗലവി വി.പി. സുഹൈബ് നേതൃത്വം നല്‍കി. പെരുന്നാള്‍ ആഘോഷങ്ങൾ എല്ലാവരുടേതുമാകണമെന്ന് പെരുന്നാൾ പ്രഭാഷണത്തിൽ ഇമാം ഒാർമിപ്പിച്ചു. രാജ്യത്ത് ശക്തമാകുന്ന അസഹിഷ്ണുതയും പ്രഭാഷണത്തിൽ പരാമർശവിധേയമായി. മണക്കാട് വലിയപള്ളിയില്‍ അബ്ദുൽ ഗഫാര്‍ മൗലവി നേതൃത്വം നൽകി. തമ്പാനൂർ ജുമാമസ്ജിദിൽ അബദുൽ റസാഖ് മൗലവിയും സലഫി സ​െൻററിൽ നസറുദ്ദീന്‍ റഹ്മാനിയും നമസ്കാരത്തിന് നേതൃത്വം നൽകി. കമലേശ്വരം ഇസ്ലാമിക് സ​െൻററിൽ ഇ.കെ. സുജാദ് മൗലവിയുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം നടന്നു. മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദിൽ നവാസ് മന്നാനിയും വഴുതക്കാട് ജുമാമസ്ജിദിൽ ഉബൈദ് മൗലവിയും കല്ലാട്ടുമുക്ക് ജുമാമസ്ജിദിൽ നിസാറുദ്ദീന്‍ മൗലവിയും പരുത്തികുഴി ഹൈവേ ജുമാമസ്ജിദിൽ സെയ്യിദ് മുഹ്സിന്‍ ബാഫഖിയും ചാല ജുമാമസ്ജിദിൽ അല്‍ -അമീന്‍ മൗലവിയും പേട്ട ജുമാമസ്ജിദിൽ മുഹമ്മദ് ഷാഫി മൗവലിയും കുമാരപുരം ജുമാമസ്ജിദിൽ ഹാഫിസ് നജുമുദ്ദീന്‍ അല്‍ ഖാസിമിയും മെഡിക്കല്‍ കോളജ് ജുമാമസ്ജിദിൽ ഡോ. സുലൈമാന്‍ മൗവലിയും കേശവദാസപുരം ജുമാമസ്ജിദിൽ പാനിപ്ര ഇബ്രാഹിം മൗലവിയും പേരൂര്‍ക്കട ജുമാമസ്ജിദിൽ മുഹമ്മദ് ബിലാല്‍ മൗലവിയും ശാസ്തമംഗലം ജുമാമസ്ജിദിൽ മുഹമ്മദ് ഷാഫി അല്‍- ഖാസിമിയും വട്ടിയൂര്‍ക്കാവ് ജൂമാമസ്ജിദിൽ ഫഖ്ദീന്‍ അല്‍-ഖാസിമിയും കരമന ജുമാമസ്ജിദിൽ ഉവൈസ് മൗലവിയും ബീമാപള്ളി ജുമാമസ്ജിദിൽ ഹസന്‍ അഷ്റഫി അല്‍ ബാഖവിയും കാരയ്ക്കാമണ്ഡപം ജുമാമസ്ജിദിൽ നിസാമുദീന്‍ ബാഖവിയും വള്ളക്കടവ് ജുമാമസ്ജിദിൽ മുഹമ്മദ് അസ്ലം ബാഖവിയും പൂന്തുറ പുത്തന്‍പള്ളി ജുമാമസ്ജിദിൽ അബുറയ്യാന്‍ ദാക്കിര്‍ മൗലവിയും അട്ടക്കുളങ്ങര ജുമാമസ്ജിദിൽ ഫത്തഖുദീന്‍ റഷാദിയും നേതൃത്വം നൽകി. പെരുന്നാള്‍ നമസ്കാരത്തിനും പ്രഭാഷണത്തിനും ശേഷം ആശംസകള്‍ കൈമാറിയാണ് വിശ്വാസികള്‍ പള്ളിയില്‍നിന്ന് പിരിഞ്ഞത്. - ബന്ധുസന്ദർശനങ്ങളുടെയും സൗഹൃദങ്ങൾ പുതുക്കലി​െൻറ അസുലഭമായ അവസരങ്ങൾ കൂടിയായി പെരുന്നാൾ ദിനം.-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.