രാജ്യത്ത് പുതിയ അടിയന്തരാവസ്​ഥ നിലനിൽക്കുന്നു ^സച്ചിദാനന്ദൻ

രാജ്യത്ത് പുതിയ അടിയന്തരാവസ്ഥ നിലനിൽക്കുന്നു -സച്ചിദാനന്ദൻ കൊല്ലം: പുതിയ അടിയന്തരാവസ്ഥ രാജ്യത്ത് നിലനിൽക്കുെന്നന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ. വല്ലാത്തൊരു കാലത്തിലാണ് ജീവിക്കുന്നത്. മൂന്ന് ഭീകരവർഷങ്ങളാണ് കടന്നുപോയത്. വിമർശിക്കുന്ന ശബ്ദങ്ങളെ നിശബ്ദരാക്കുന്നു. ചിലർ എഴുത്തുനിർത്തുന്നു. മനുഷ്യനെ തെരുവിൽ കൊല്ലുന്ന ഹിന്ദുത്വ ഹിംസാത്മകതക്കെതിരെ പ്രതിസംസ്കാരം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച ചിത്രകാരനും എഴുത്തുകാരനുമായ ഹരികൃഷ്ണ​െൻറ പേരിൽ സുഹൃത്തുക്കൾ ഏർപ്പെടുത്തിയ ഹരിയോർമ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കവി പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു. അന്തരീക്ഷത്തിൽ ഭീഷണി നിലനിൽക്കുന്നതായി സാധാരണ ആളുകൾക്കുപോലും തോന്നുന്നു. ഇതിനെതിരെ ശക്തമായ ഒരു സംസ്കാരത്തെ വളർത്തേണ്ടതുണ്ട്. പ്രതിസംസ്കാരം ഇന്ത്യൻ സംസ്കാരത്തിൽ തന്നെയുണ്ട്. പൂജാരിയെ ആദരിക്കുമ്പോൾതന്നെ പൂജാരിയെ ചോദ്യംചെയ്യുന്ന പാരമ്പര്യം ഇവിടെയുണ്ട്. ആ പാരമ്പര്യത്തെ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിൽ തൊണ്ണൂറുശതമാനം ആളുകളും മതവിശ്വാസികളാണ്. അവരുമായി സംസാരിക്കാനുള്ള ഭാഷയാണ് നമ്മൾ വളർത്തേണ്ടത്. എങ്കിൽ മാത്രമേ മതത്തി​െൻറ സങ്കുചിതത്വത്തെ നമുക്ക് അതിജീവിക്കാൻ കഴിയുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. പുതുകവിതയെക്കുറിച്ചുള്ള ചോദ്യത്തിന് പുതുകവിതയെ വിലയിരുത്താറായോ എന്ന് സംശയമുെണ്ടന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് എഴുതുന്നത് മോശമാണെന്ന് തോന്നുമ്പോഴാണ് കവികൾ വൃദ്ധരാകുന്നത്. ഓരോ തലമുറയ്ക്കും അവരുടെ അനുഭവങ്ങൾ ആവിഷ്ക്കരിക്കാൻ അവരുടേതായ ഭാഷയുണ്ട്. കവിത വായിക്കുന്നവർക്ക് നിഘണ്ടുക്കൾ തേടിപ്പോകേണ്ട അവസ്ഥ ഇന്നില്ല. ദൈനംദിന അനുഭവങ്ങളിലേക്ക് കവിത മാറുന്നു. അത് വളരെ നല്ല അനുഭവമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഡോ. ബി. ഭുവനചന്ദ്രൻ സച്ചിദാനന്ദ​െൻറ കവിതകളെ പരിചയപ്പെടുത്തി. ഡോ. സുനിൽകുമാർ ഹരികൃഷ്ണനെ അനുസ്മരിച്ചു. നിസാർ മുഹമ്മദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.