ചവറ: ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പട്ടികയിൽവന്നിട്ടും നിയമനം കിട്ടാതെ ഉേദ്യാഗാർഥികൾ വലയുന്നു. പലജില്ലകളിൽനിന്നായി 6,474 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 429 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. പൊലീസ്, ഫയർഫോഴ്സ് എന്നിവയുടെ പട്ടികയിൽനിന്ന് നിരവധിപേരെ എടുക്കുന്നുണ്ട്. എന്നാൽ, ബീറ്റ് ഫോറസ്റ്റ് പട്ടികയിൽനിന്നും വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് പലജില്ലകളിലും നിയമനം നൽകുന്നത്. ഇത് പക്ഷപാതപരമാെണന്നാണ് പട്ടികയിൽ ഉൾപ്പെട്ടവർ പറയുന്നത്. നേരത്തെ ബീറ്റ് ഫോറസ്റ്റ് റാങ്ക് പട്ടികയിൽനിന്ന് മൂവായിരത്തിന് മുകളിൽ നിയമനം നൽകിയിരുെന്നന്നും പട്ടികയുടെ കാലാവധി മൂന്ന് വർഷം വരെ നൽകിയിരുെന്നന്നും അവർ പറയുന്നു. എന്നാൽ, ഇപ്പോൾ കാലാവധി ഒരുവർഷമായി ചുരുക്കി. പ്രായപരിധി കഴിഞ്ഞവർക്ക് ഈ പട്ടികയുടെ കാലാവധി കഴിയുന്നതോടെ ജോലിസാധ്യതയും നഷ്ടമാവും. പട്ടികയിൽ പേരുള്ളതിനാൽ വിദേശത്ത് നിന്ന് പോലും ജോലി മതിയാക്കിയെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ പട്ടികയിലുള്ളവർക്ക് ഒബ്ജക്ടീവ് പരീക്ഷയും ശാരീരിക അളവെടുപ്പും മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കുറി പട്ടികയിൽ ഉൾപ്പെട്ടവർക്ക് പൊലീസിലുള്ളത് പോലെ കായികക്ഷമത പരീക്ഷയും നടത്തി. മുഖ്യമന്ത്രി, പി.എസ്.സി അധികൃതർ എന്നിവർക്ക് പരാതിനൽകി മറുപടിക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.