പനി ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

ആറ്റിങ്ങല്‍: പനി ബാധിച്ച് ചികിത്സയിലിരുന്ന സ്‌കൂള്‍ വിദ്യാർഥി മരിച്ചു. അവനവഞ്ചേരി ഗവ. എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥി ഊരുപൊയ്ക കൊച്ചുപരുത്തിയില്‍ രാരീരത്തില്‍ സജി--സുജിത ദമ്പതികളുടെ മകന്‍ ചിത്രഗുപ്തനാണ് (12) മരിച്ചത്. പനിയെ തുടര്‍ന്ന് ആറ്റിങ്ങലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡെങ്കിപ്പനിയാെണന്ന് സ്ഥിരീകരിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി.യിലേക്ക് മാറ്റി. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ മരിച്ചു. സഹോദരന്‍ കാശിനാഥന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.