തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ലൈഫ് കെയർ (പഴയ ഹിന്ദുസ്ഥാൻ ലാറ്റക്സ്) സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കോർപറേറ്റുകൾക്ക് തീറെഴുതുന്ന നയങ്ങളുടെ ഭാഗമാണ് ഇൗ നടപടി. . സ്വകാര്യവത്കരണ നീക്കത്തിനെതിരെ തൊഴിലാളികൾ സംയുക്തമായി പ്രക്ഷോഭം നടത്തിവരുകയാണ്. സ്വകാര്യവത്കരണ നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് സി.െഎ.ടി.യു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.