വൃദ്ധയെ കൊല​െപ്പടുത്തിയ കേസിലെ പ്രതി 12 വർഷത്തിനു ശേഷം അറസ്​റ്റിൽ

കൊല്ലം: വൃദ്ധയെ കൊലെപ്പടുത്തിയ കേസിലെ പ്രതിയെ 12 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അഞ്ചൽ ഏരൂർ തൊണ്ടിയറയിൽ ഭാരതിയെ (65) കൊലപ്പെടുത്തിയ കേസിലെ പ്രതി ആവണീശ്വരം മഞ്ഞകാല കൊല്ല​െൻറഴികത്ത് ഉണ്ണികൃഷ്ണപിള്ളയെയാണ് കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒറ്റക്ക് താമസിക്കുക്കുകയായിരുന്ന ഭാരതിയെ 2005 ഏപ്രിൽ 20നാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടത്. വീടിനു സമീപത്തെ റബർ തോട്ടത്തിൽ അർധനഗ്നയായനിലയിലാണ് മൃതദേഹം കിടന്നത്. മൃതദേഹ പരിശോധനയിൽ മരണം കൊലപാതകമാണെന്ന് മനസിലാക്കിയ ഏരൂർ പൊലീസ് അഞ്ചൽ സി.െഎയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് 2015ൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇൻസ്പെപെക്ടർ ജി. ജോൺസ​െൻറ നേതൃത്വത്തിെല സംഘം അന്വേഷിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മരണപ്പെട്ട ഭാരതിയുടെ വീടിന് സമീപത്തെ ഭാര്യവീട്ടിലായിരുന്നു പ്രതി ഉണ്ണികൃഷ്ണപിള്ള താമസിച്ചിരുന്നത്. മദ്യത്തിന് അടിമയായ ഇയാൾ ഭാരതി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാണ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. ശ്രമം ചെറുത്ത ഭാരതി ബഹളം വെച്ചതിനെ തുടർന്ന് പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാരതിയുടെ സംസ്കാര ചടങ്ങിൽ പ്രതിയായ ഉണ്ണികൃഷ്ണപിള്ള പങ്കെടുത്തിരുന്നു. നാട്ടുകാരിൽ ചിലർ ഇയാെളസംശയിച്ചതിനെ തുടർന്ന് ഏരൂർ പൊലീസ് രണ്ട് തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചേദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. കൊലപാതക ശേഷം ഭാര്യയുമായി പിണങ്ങിയ ഇയാൾ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരുകയായിരുന്നു. തെന്മലയിൽനിന്നാണ് ക്രൈംബ്രാഞ്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. എസ്.ഐമാരായ രാജേഷ്, മധുസൂദനൻ പിള്ള, പൊലീസ് ഉദ്യോഗസ്ഥരായ ബൈജു, ഷാജു, പത്മരാജൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.