ഇരവിപുരം: എന്തുശീലം മുടക്കിയാലും കോർപറേഷൻ കൗൺസിലറായ സഹൃദയൻ നോമ്പ് പിടിക്കുന്ന ശീലംമാത്രം മുടക്കാറില്ല. കഴിഞ്ഞ 21 വർഷമായി റമദാനിൽ മുടങ്ങാതെ നോമ്പ് പിടിക്കുന്ന ഈ 49 കാരൻ ഈ റമദാനിലും മുഴുവൻനോമ്പും പിടിക്കാനായതിെൻറ സന്തോഷത്തിലാണ്. മൈലാപ്പൂരിലെ ഒരു ദരിദ്രകുടുംബത്തിൽ കൃഷിപ്പണിക്കാരായ നീലകണ്ഠെൻറയും ശാന്തയുടെയും മകനായി ജനിച്ച സഹൃദയനെ ദാരിദ്ര്യമാണ് നോമ്പ് പിടിക്കാൻ പ്രേരിപ്പിച്ചത്. അയൽക്കാരും സഹപാഠികളുമൊക്കെ നോമ്പ് പിടിക്കുന്നത് കണ്ടാണ് നോമ്പനുഷ്ഠിക്കാൻ തുടങ്ങിയത്. മൈലാപ്പൂര് പള്ളിയിൽനിന്നുള്ള നോമ്പ് കഞ്ഞിയായിരുന്നു നോമ്പ് മുറിക്കാൻ അക്കാലത്ത് ആശ്രയമായിരുന്നത്. കൊല്ലത്ത് ഗ്ലാസ് കടയിൽ ജോലിക്ക് പോയപ്പോഴും നോമ്പ് മുടക്കിയില്ല. കടയുടമയുടെ പിതൃസഹോദരിയായ ഷെരീഫാ ബീവിയാണ് നോമ്പ് തുറക്കുള്ള വിഭവങ്ങൾനൽകുകയും നോമ്പിെൻറ മാഹാത്മ്യത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തതെന്ന് സഹൃദയൻ പറയുന്നു. ശരീരത്തിനും മനസ്സിനും നോമ്പ് പിടിക്കുന്നതുമൂലം ലഭിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. നോമ്പ് പിടിക്കുന്നതോടൊപ്പം മറ്റുള്ളവരെ നോമ്പ് പിടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇദ്ദേഹം നോമ്പുതുറകൾ നടത്താറുമുണ്ട്. ജില്ല സഹകരണ ബാങ്കിെൻറ പള്ളിമുക്ക് ശാഖ മാനേജരായ ഭാര്യ ബേബിയും പ്രധാനദിവസങ്ങളിൽ നോമ്പ് പിടിക്കാറുണ്ട്. കൊല്ലം കോർപറേഷനിലെ മണക്കാട് ഡിവിഷൻ കൗൺസിലറാണ് സഹൃദയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.