കല്ലമ്പലം: പനിബാധിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. ഞെക്കാട് ചേന്നൻകോട് എസ്.ബി ലാൻഡിൽ സുഭാഷിതെൻറ മകൻ സുനിലാൽ (42) മരിച്ചത്. മൂന്ന് ദിവസമായി പനി തുടങ്ങിയിട്ട്. ഞെക്കാട്, വർക്കല, മണമ്പൂർ ആശുപത്രികളിൽ ചികിത്സിച്ചുവരുകയായിരുന്നു. ആശുപത്രികളിൽ കിടത്തിചികിത്സക്ക് സ്ഥലമില്ലാത്തതിനാൽ പരിശോധനക്കുശേഷം മരുന്ന് നൽകി വീട്ടിൽ വിശ്രമിക്കാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. കഴിഞ്ഞദിവസത്തെ രക്തപരിശോധനയിൽ പ്ലേറ്റ്ലെറ്റിെൻറ എണ്ണം ക്രമാതീതമായി കുറയുകയും ക്ഷീണം അനുഭവപ്പെടുകയുംചെയ്തു. തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പെയിൻറിങ് തൊഴിലാളിയാണ്. ഭാര്യ: ഷീജ (സ്വപ്ന), മകൻ: കാശിനാഥ്, സഞ്ചയനം ബുധനാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.