പനി; 1494 പേർ ചികിത്സതേടി

കൊല്ലം: ജില്ലയിൽ പനിബാധിച്ച് 1494 പേർ ശനിയാഴ്ച വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തി. 32 പേരെ ആശുപത്രികളിൽ കിടത്തിചികിത്സക്ക് പ്രവേശിപ്പിച്ചു. 53 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. 65 പേർക്ക് വയറിളക്കരോഗം റിപ്പോർട്ട് ചെയ്തു. മൂന്നുപേർക്ക് ചിക്കൻപോക്സും രണ്ട് പേർക്ക് ഹെപ്പറ്റൈറ്റിസ് എയും സംശയിക്കുന്നു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച അവശ്യസേവനം തടസ്സപ്പെടുത്തരുതെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശം ജില്ലയിലെ ആശുപത്രികളിൽ നൽകിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. മഴക്കാലപൂർവ ശുചീകരണം: ശുചിത്വമിഷൻ വിഹിതംനൽകി കൊല്ലം: 2017--18 വർഷത്തെ ഡിസ്പോസിബിൾ ഫ്രീ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവക്കുള്ള ശുചിത്വമിഷ​െൻറ വിഹിതംനൽകി. മുനിസിപ്പാലിറ്റികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും വാർഡ് ഒന്നിന് 10,000 രൂപയും കോർപറേഷന് വാർഡ് ഒന്നിന് 20,000 രൂപയുമാണ് നൽകിയത്. ഗ്രാമപഞ്ചായത്തുകൾക്ക് 1234 വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് 64,69,238 രൂപയും മുനിസിപ്പാലിറ്റികളിലെ 131 വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് 11,63,139 രൂപയും കൊല്ലം കോർപറേഷനിലെ 55 വാർഡുകളിലെ പ്രവർത്തനങ്ങൾക്ക് 11 ലക്ഷം രൂപയും ഉൾപ്പടെ ആകെ 87,32,377 രൂപ അതത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ പേരിൽ അനുവദിച്ച് നൽകിയതായി ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ ജി. സുധാകരൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.