കെ.എസ്.ഇ.ബി അസി. എൻജിനീയറെ ഒാഫിസിൽ കയറി ആക്രമിച്ചു

വർക്കല: കെ.എസ്.ഇ.ബി സെക്ഷൻ അസി. എൻജിനീയറെ ഉപഭോക്താവ് ഓഫിസിൽ കയറി ആക്രമിച്ചു. തലയും നെറ്റിയും പൊട്ടിയ അസി. എൻജിനീയർ ഇടവ സ്വദേശി അസ്നാനെ (43) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഇടവയിൽ ഹോംസ്റ്റേ നടത്തുന്ന കൊല്ലം സ്വദേശി മുഹമ്മദ് റാഫി (36) യാണ് എൻജിനീയറെ ആക്രമിച്ചത്. കെട്ടിടത്തി​െൻറ വൈദ്യുതി ബില്ലി​െൻറ താരിഫ് മാറ്റുന്നതിനായാണ് മുഹമ്മദ് റാഫി ഭാര്യയുമായി ഇലക്ട്രിസിറ്റി ഓഫിസിലെത്തിയത്. സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും തുടർന്ന് ഓഫിസിലെ സ്റ്റീൽ കസേരയെടുത്ത് മുഹമ്മദ് റാഫി എൻജിനീയറുടെ തലക്കടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അസ്നാ​െൻറ തലയിൽ ആറു തുന്നലുകളുണ്ട്. മുഹമ്മദ് റാഫിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കാപ്പിൽ കടലിലിറങ്ങിയ യുവാവിനെ കാണാതായി വർക്കല: കാപ്പിൽ കടലിലിറങ്ങിയ യുവാവിനെ തിരയിൽപെട്ട് കാണാതായി. പരവൂർ നെടുങ്ങോലം സ്വദേശി അഭിജിത്താണ് (18) അപകടത്തിൽപെട്ടത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.