ഇൗദുൽ ഫിത്ർ തിങ്കളാഴ്​ച

തിരുവനന്തപുരം: ശനിയാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമായതായി അറിവ് ലഭിക്കാത്തതിനാൽ റമദാൻ മുപ്പത് പൂർത്തിയാക്കി ശവ്വാൽ ഒന്ന്, ഇൗദുൽ ഫിത്ർ തിങ്കളാഴ്ചയാണെന്ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ കൂടിയ ഇമാമീങ്ങളുടെ യോഗം െഎകകണ്േഠ്യന തീരുമാനിച്ചതായി പാളയം ഇമാം മൗലവി വി.പി. സുഹൈബും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. യോഗത്തിൽ പേരൂർക്കട ഇമാം ഷംനാദ് മൗലവി, ശാസ്തമംഗലം ഇമാം ഹാഫിസ് ഷാഫി ഖാസിമി, പൂന്തുറ ഇമാം ആഷിഫലി മൗലവി, വഴുതക്കാട് ഇമാം ഉബൈദ് മൗലവി, മെഡിക്കൽ കോളജ് ഇമാം അയൂബ്ഖാൻ മൗലവി, വട്ടിയൂർക്കാട് ഇമാം അബ്ദുൽ റഹീം മൗലവി, കുമാരപുരം ഇമാം നജുമുദ്ദീൻ മൗലവി, നന്തൻകോട് ഇമാം അഷ്റഫ് മൗലവി തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.