മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നു; ട്രോളറുകൾക്ക് സൗജന്യം വാരിക്കോരി -കാനം രാജേന്ദ്രൻ കൊല്ലം: ആഴക്കടലിൽ ട്രോളിങ് നടത്തുന്ന കോർപറേറ്റുകൾക്ക് വൻസൗജന്യം നൽകുമ്പോൾ ഈരംഗത്ത് പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ സമ്പൂർണമായി അവഗണിക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി സംഘടനാപ്രതിനിധികൾ കൂടി ഉൾപ്പെട്ട പഠന റിപ്പോർട്ടാണ് മുരാരി കമ്മിറ്റിയുടേത്. അത് അട്ടിമറിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാറുകൾ പുതിയ കമീഷനുകളെ നിയോഗിച്ചതും റിപ്പോർട്ടുകൾ വരുത്തിയതും. ലൈസൻസ് അവസാനിക്കുന്ന മുറക്ക് വിദേശ േട്രാളറുകളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതാണ് റിപ്പോർട്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസിെൻറ അധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ ജനറൽ സെക്രട്ടറി ടി. രഘുവരൻ സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, എച്ച്. രാജീവൻ, കെ.എസ്. ഇന്ദുശേഖരൻനായർ, എം. കെ. ഉതുമാൻ, എ.കെ. ജബ്ബാർ, കുമ്പളം രാജപ്പൻ, ടി.കെ. ചക്രപാണി, ഹഡ്സൺ ഫെർണാണ്ടസ്, പി.ഒ. ആൻറണി, കെ. രാജീവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.