ഇരവിപുരം: തട്ടാമല -കൂട്ടിക്കട റോഡിൽ നിയന്ത്രണംവിട്ട കാർ വീടിെൻറ മുൻവശത്തേക്ക് ഇടിച്ചുകയറി ഗേറ്റും മതിലും തകർത്തു. സംഭവസമയം റോഡിലോ വീടിനുമുന്നിലോ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവം നടന്നയുടൻ കാറിലുണ്ടായിരുന്ന സ്ത്രീയുൾെപ്പടെയുള്ളവർ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ മാളികക്കട മുക്കിലായിരുന്നു സംഭവം. തട്ടാമലഭാഗത്തുനിന്നും ഫോക്സ് വാഗൻ കാറാണ് അപകടത്തിൽപെട്ടത്. മൂന്നുപുരുഷന്മാരും സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. മാടൻനട സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന് പറയുന്നു. മാളിക കട മുക്കിലുള്ള സലു കോട്ടേജിൽ സജീവിെൻറ വീടിെൻറ മതിലും ഗേറ്റുമാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.