കൊട്ടാരക്കര: താലൂക്കിൽ മുൻഗണന എ.എ.വൈ കാർഡുകൾ കൈവശമുള്ള അനർഹരായവർ കാർഡുകൾ ഉടൻ താലൂക്ക് സപ്ലൈ ഒാഫിസിൽ ഹാജരാക്കി പൊതുവിഭാഗം എന്ന് സീൽ ചെയ്തു വാങ്ങണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം റേഷൻ കാർഡുകൾ അതത് റേഷൻ കടകളിൽ ഈ ആവശ്യത്തിനായി ഏൽപ്പിക്കാം. അർഹതയില്ലാതെ മുൻഗണന എ.എ.വൈ കാർഡുകൾ കൈവശംവെച്ച് റേഷൻ, സൗജന്യ ചികിത്സ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവർക്കെതിരെ അറിയിപ്പില്ലാതെ തന്നെ നിയമനടപടികൾ സ്വീകരിക്കും. ഫോൺ: 0474-2454769. പ്രതിഷ്ഠ മഹോത്സവം പത്തനാപുരം: പട്ടാഴി പന്തപ്ലാവ് പൂക്കുന്നിൽ നിത്യാന്ദപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ ദശാവതാര ചാർത്തിനും പുനഃപ്രതിഷ്ഠ മഹോത്സവത്തിനും തുടക്കമായി. ജൂലൈ രണ്ടിന് ഉത്സവം സമാപിക്കും. പുനഃപ്രതിഷ്ഠ ചടങ്ങുകൾക്ക് ക്ഷേത്രംതന്ത്രി കുളക്കട താമരശ്ശേരി നമ്പിമഠത്തിൽ രമേഷ് ഭാനു ഭണ്ടാരത്തിൽ മുഖ്യകാർമികത്വം വഹിക്കും. തലവൂർ ശ്രീലകത്ത് ഇല്ലത്തിൽ ഗോപകുമാർ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ദശാവതാര ചാർത്ത് നടക്കുക. ജൂലൈ രണ്ടിനാണ് പുനഃപ്രതിഷ്ഠ ചടങ്ങ്. പതിവ് ചടങ്ങുകൾക്ക് പുറമേ വിശേഷാൽ പൂജകളും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ കെ. സുരേന്ദ്രൻ പിള്ള, കെ.രാധാകൃഷ്ണൻ പിള്ള എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.