മോക്ഷമാർഗമാണ് റമദാൻ ഡോ. സുരേഷ് നൂറനാട് (കവി, അധ്യാപകൻ) റമദാൻ മോക്ഷമാർഗമാണ്. എെൻറ വീടിന് നേരേ എതിർവശത്താണ് മുസ്ലിം പള്ളി. നോമ്പുകാലമാകുേമ്പാൾ ഇവിടത്തെ അന്നദാനത്തിലൊക്കെ മുസ്ലിംകൾ മാത്രമല്ല ഹിന്ദുക്കളും പങ്കുകൊള്ളും. പള്ളിയുടെ കാര്യങ്ങളിലെല്ലാം ആവുന്നത്ര എല്ലാവരും സഹകരിക്കാറുണ്ട്. അയൽപക്കത്തെ ഖനി റാവുത്തരുടെ കൈയിൽ പള്ളിയിലേക്കായി ഞാൻ ഒരു തുക കഴിഞ്ഞദിവസം നൽകിയിരുന്നു. വളരെ വർഷങ്ങൾക്കു മുമ്പ് നാട്ടിലെ ഈഴവ കുടുംബങ്ങളിലെ ചിലർ മതം മാറി ഇസ്ലാമിൽ ചേർന്നിരുന്നു. അങ്ങനെ മതം മാറിയവരിലൊരാളാണ് ഖനി റാവുത്തർ. യഥാർഥ ഹിന്ദുവിനെ മനസ്സിലറിയാനും സ്നേഹിക്കാനും ഇസ്ലാമിന് കഴിയുമെന്ന് ഇവരുടെയൊക്കെ ജീവിതം തെളിയിക്കുന്നു. ഞാൻ പൂജാമുറിയിൽ വിളക്ക് വെക്കുന്ന നേരത്താണ് ബാങ്ക് വിളിക്കുന്നത്. പ്രാർഥനാവേളയിൽ പള്ളിയിൽനിന്നുള്ള വിശുദ്ധ ഖുർആനിലെ വചനങ്ങൾ എെൻറ കാതുകളിൽ അലയടിക്കാറുണ്ട്. യഥാർഥ മനുഷ്യസ്നേഹത്തിെൻറ സന്ദേശം റമദാൻ നൽകുമ്പോൾ നോമ്പിെൻറ വിശുദ്ധിയും ദയയും മനസ്സിൽ അലിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.