റെഡിമിക്‌സ് വാഹനം വീട്ടിലേക്ക് മറിഞ്ഞ്‌ എട്ട് പേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: റെഡിമിക്‌സ് വാഹനം റോഡിന് സമീപത്തെ വീട്ടിലേക്ക് മറിഞ്ഞ്‌ ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. ചെമ്പൂര്‍ പുത്തൂര്‍ പാലംപണിക്കായി കൊണ്ടുവന്ന വാഹനമാണ് സമീപത്തെ രാജീവ് വിലാസം രാജീവി​െൻറ വീട്ടിലേക്ക് മറിഞ്ഞത്. കഴക്കൂട്ടത്ത്നിന്ന് കൊണ്ടുവന്ന വാഹനം കയറ്റംകയറാതെ വന്നതിനെ തുടര്‍ന്ന് റിവേഴ്‌സ് എടുക്കുന്നതിനിടെയാണ് ഏഴടിത്താഴ്ചയിലേക്ക് മറിഞ്ഞത്. വീട് പൂർണമായും തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ പതിനഞ്ചോളം പേര്‍ വീട്ടിലുണ്ടായിരുന്നു. വീട്ടുടമയായ രാജീവ് വെള്ളിയാഴ്ചയാണ് ഗള്‍ഫില്‍നിന്ന് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. രാജീവി​െൻറ സുഖവിവരമറിഞ്ഞെത്തിയ സമീപവാസികളും ബന്ധുക്കളുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. അഖില്‍ രാജ് (16), അതുല്‍രാജ് (14), ഓമന (68), ആയുഷ് (എട്ട് മാസം), ഗ്രീഷ്മ (22), അജിത (48), പ്രീത (38) വാഹനത്തിലെ ഡ്രൈവര്‍ പ്രവീണ്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജാശുപത്രിയിലും ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും എത്തിച്ചു. വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും രക്ഷാപ്രവർത്തനത്തിനെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.