വെഞ്ഞാറമൂട്: പ്രഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെൻറർ ഓഫ് പെർഫോമിങ് ആർട്സും രംഗപ്രഭാതും സംയുക്തമായി നൽകുന്ന പ്രഫ. ജി. ശങ്കരപ്പിള്ള സ്മാരക പുരസ്‌കാരം ഡോ. എ.സമ്പത്ത് എം.പി അലന്തറ ജി. കൃഷ്ണപ്പിള്ളക്ക് സമ്മാനിച്ചു. അഡ്വ. ഡി.കെ. മുരളി എം.എൽ.എ മുഖ്യാതിഥിയായി. പ്രശാന്ത് നാരായണൻ അനുസ്മരണപ്രഭാഷണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ എസ്.ആർ. ലാലിനെ ആദരിച്ചു. ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ശശികുമാർ സ്വാഗതം പറഞ്ഞു. എസ്. ഹരികൃഷ്ണൻ, കെ.എസ്. ഗീത, വിഭു പിരപ്പൻകോട് എന്നിവർ സംസാരിച്ചു. പ്രഫ.ജി. ശങ്കരപ്പിള്ള രചിച്ച് അശോക് ശശി സംവിധാനംചെയ്ത 'ചൊല്ലൂ സഞ്ജയ ചൊല്ലൂ' നാടകം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.