പനി പടരുന്നത് തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടണം -വെല്‍ഫെയര്‍ പാര്‍ട്ടി പനി പടരുന്നത് തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടണം -വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: സംസ്ഥാനമാകെ വ്യാപകമാകുന്ന പകര്‍ച്ചപ്പനി തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. െഡങ്കിപ്പനി, എച്ച്1എന്‍1 അടക്കമുള്ള പകര്‍ച്ചപ്പനികള്‍ വ്യാപകമാകുന്നു. മലിനീകരണം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ അപര്യാപ്തത രോഗവ്യാപനത്തിന് കാരണമാകുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ ആധിക്യം താങ്ങുന്നില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫുകളെയും ആശുപത്രികളില്‍ നിയമിക്കണം. ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് സ്ഥിരമായ സംവിധാനങ്ങള്‍ വർധിപ്പിക്കണം. ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ആഹ്വാന പ്രകാരം നടക്കുന്ന ശുചീകരണ പരിപാടികളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.