പത്തനാപുരം: പട്ടാഴി ജങ്ഷനിലെ നവീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായി. റോഡ് വശങ്ങളിൽ നിന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റാതെ പാതക്ക് വീതികൂട്ടിയത് അപകടം വരുത്തിവെക്കുന്നു. തിരക്കേറിയ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച വൈദ്യുതി പോസ്റ്റിൽ കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ബസിടിച്ചിരുന്നു. മൈലം പട്ടാഴി എനാത്ത് റോഡിലായിരുന്നു അപകടം. മെതുകുംമേൽ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. പോസ്റ്റുകൾ ഒടിഞ്ഞ് വീണതിനാൽ പാതയിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്കും ഉണ്ടായി. നിലവിൽ പോസ്റ്റുകൾ പലതും റോഡിലേക്കിറങ്ങിയാണ് സ്ഥിതി ചെയ്യുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്. ഏനാത്ത് പാലത്തിെൻറ നവീകരണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ പട്ടാഴി വഴിയാണ് കടന്നുപോകുന്നത്. രണ്ട് മാസം മുമ്പ് റവന്യൂ വകുപ്പിെൻറയും പൊതുമരാമത്ത് വകുപ്പിെൻറയും സംയുക്ത നേതൃത്വത്തിൽ റോഡിന് വീതി കൂട്ടൽ പ്രവർത്തനങ്ങൾക്കായി കൈയേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. പട്ടാഴി ചന്തമുക്ക് മുതൽ അമ്പലം ജങ്ഷൻ വരെയാണ് ഒഴിപ്പിക്കുന്നത്. ഏഴ് ദിവസം മുമ്പ് വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നു. പാലം നിർമാണത്തിെൻറ ഭാഗമായി ദീർഘദൂര സർവിസുകൾ അടക്കമുള്ള ബസുകളും ചരക്കുലോറികളും പട്ടാഴി വഴിയാണ് കടന്നുപോകുന്നത്. ഇതിന് പരിഹാരമായിട്ടായിരുന്നു വീതികൂട്ടൽ. എന്നാൽ വൈദ്യുതി വകുപ്പധികൃതരുടെ അലംഭാവംം കാരണം പോസ്റ്റുകൾ നീക്കം ചെയ്തിട്ടില്ല. പല ഭാഗങ്ങളിലും വീതികൂട്ടൽ നടന്നിട്ടുണ്ടെങ്കിലും അവിടേക്ക് വാഹനങ്ങൾ കയറാൻ കഴിയാത്ത രീതിയിലാണ് പോസ്റ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.