നിരവധി​േപരെ നോമ്പുതുറപ്പിച്ച്​ കണ്ണനല്ലൂർ മുസ്​ലിം ജമാഅത്ത്

കണ്ണനല്ലൂർ: നൂറുകണക്കിനാളുകൾക്ക് നോമ്പുതുറക്കുന്നതിനുള്ള വിഭവങ്ങൾ ഒരുക്കി കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത്. നോമ്പുകാലമായാൽ നോമ്പ് കഞ്ഞി വാങ്ങാനെത്തുന്നവരുടെ തിരക്കാണ് ഇവിടെ. വൈകുന്നേരമാകുമ്പോൾ തന്നെ കഞ്ഞി വാങ്ങാനെത്തുന്നവരുടെ തിരക്ക് കാണാം. കൊട്ടിയം-കണ്ണനല്ലൂർ റോഡരികിലായതിനാൽ വഴിയാത്രക്കാർ നോമ്പ് തുറക്കാൻ എത്തുന്നത് ഇവിടെയാണ്. എത്ര പേരുണ്ടായാലും അവർക്കെല്ലാം തന്നെ നോമ്പ് തുറക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കണ്ണനല്ലൂരിലെ നോമ്പ് കഞ്ഞി പ്രശസ്തമാണ്. ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തിലാണ് നോമ്പുതുറക്കുള്ള വിഭവങ്ങളും നോമ്പുകഞ്ഞിയും തയാറാക്കുന്നത്. ഒരു സമയം അഞ്ഞൂറോളം പേർക്ക് നോമ്പുതുറക്കുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. -ചിത്രം. p3 kl3- കണ്ണനല്ലൂർ മുസ്ലിം ജമാഅത്തിലെ നോമ്പുതുറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.