കൊല്ലം ബൈപാസ്-; സംസ്ഥാനവിഹിതം യഥാസമയം നല്‍കാത്തത് ദുരൂഹം ^എൻ.കെ. പ്രേമചന്ദ്രന്‍ എം.പി

കൊല്ലം ബൈപാസ്-; സംസ്ഥാനവിഹിതം യഥാസമയം നല്‍കാത്തത് ദുരൂഹം -എൻ.കെ. പ്രേമചന്ദ്രന്‍ എം.പി അഞ്ചാലുംമൂട്: കൊല്ലം ബൈപാസ് നിര്‍മാണത്തില്‍ ജില്ല ഭരണകൂടത്തി​െൻറ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ ആശങ്കജനകമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വികസനപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ ബാധ്യതയുള്ള ജില്ല ഭരണകൂടം ഇടപെടുന്നില്ല എന്നുമാത്രമല്ല നടപടികളില്‍ കാലതാമസം വരുത്തി പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുകയാണെന്നും എം.പി അഭിപ്രായപെട്ടു. 'കൊല്ലം ബൈപാസ് മണ്ണ് ക്ഷാമം തീര്‍ന്നപ്പോള്‍ മഴ തടസ്സം' എന്ന തലക്കെട്ടില്‍ മാധ്യമം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു എം.പി. കരാര്‍ പ്രകാരം സര്‍ക്കാർ ചെയ്യേണ്ട കാര്യങ്ങളില്‍ മനഃപൂര്‍വം വീഴ്ചവരുത്തുകയും കാലതാമസത്തി​െൻറ കാരണം സര്‍ക്കാറില്‍ ചുമത്തി രക്ഷപ്പെടാന്‍ കരാറുകാരന് വഴിയൊരുക്കുന്നതിനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്രവിഹിതം നല്‍കുന്നതില്‍ തടസ്സമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറി​െൻറ മുന്‍ഗണനപട്ടികയിലുള്ള പദ്ധതിക്ക് യഥാസമയം സംസ്ഥാന വിഹിതം നല്‍കാത്തത് ദുരൂഹമാണെന്നും എം.പി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണനനല്‍കി നടപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ച വികസനപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് കൊല്ലം ബൈപാസ്. ഇപ്പോഴും പദ്ധതി മുന്‍ഗണന പട്ടികയിലാണെങ്കിലും സംസ്ഥാന സര്‍ക്കാറി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും അവഗണന ബൈപാസ് നിര്‍മാണത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. 2017 നവംബറില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതിക്കുണ്ടാകുന്ന കാലതാമസത്തിന് സാധൂകരണം ഉണ്ടാക്കി നല്‍കുന്ന സംസ്ഥാന സര്‍ക്കാറി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും നടപടികളില്‍നിന്ന് പിന്തിരിയണം. ഗതാഗതക്കുരുക്ക് കൊണ്ട് ശ്വാസംമുട്ടുന്ന കൊല്ലത്തി​െൻറ അതീവപ്രാധാന്യമുള്ള ബൈപാസ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പദ്ധതിയുടെ വേഗംവര്‍ധിപ്പിക്കാനും നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും സംവിധാനം സജ്ജമാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.