കൊല്ലം: പത്തനാപുരം ഗാന്ധിഭവെൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് സൗജന്യ ലഹരിവിരുദ്ധ സന്ദേശ മാജിക് പരിശീലനം നൽകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മജീഷ്യൻ പ്രമോദ് കേരളയാണ് പരിശീലകൻ. വെള്ളിയാഴ്ച രാവിലെ 10.30ന് ഗാന്ധിഭവനിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യും. പുനലൂർ സോമരാജൻ അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 9744447603 നമ്പറിൽ ബന്ധപ്പെടണം. ചവറ ഹരീഷ് കുമാർ, പ്രേമാനന്ദ്, പ്രമോദ് കേരള, വിശ്വകുമാർ വിശ്വജീവനം, സുജയ് ഡി. വ്യാസൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഫുഡ് ഫെസ്റ്റ് കൊല്ലം: ചന്ദത്തോപ്പ് ഗവ.ബി.ടി.സിയിൽ ജൂലൈ 12ന് ഫുഡ് െഫസ്റ്റ് നടക്കും. 'മൺസൂൺ ഫെസ്റ്റ്' പേരിലാണ് ഹോട്ടൽ മാനേജ്മെൻറ് ട്രേഡുകളിലെ ഇൻസ്ട്രക്ടർമാരുടെയും ട്രെയിനികളുടെയും നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകൾ, ക്രൂയിസ് കപ്പലുകൾ, കെ.ടി.ഡി.സി തുടങ്ങിയവയിൽ തൊഴിൽസാധ്യതയുള്ള ട്രേഡുകളിലാണ് പഠനസൗകര്യം. കൂടുതൽ വിവരങ്ങൾക്ക് 9744213606, 9446120993 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.