കൊല്ലം: ശനിയാഴ്ച ശവ്വാൽ മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്ന് സുന്നി ജമാഅത്ത് ചെയർമാൻ നാസിമുദ്ദീൻ ബാഫഖി തങ്ങൾ, മുഹ്സിൻ കോയ തങ്ങൾ ഹൈദ്രൂസി, കേരളപുരം ഇമാം ടി.എ. ത്വാഹ സഅദി, ചാത്തന്നൂർ ഇമാം ഇർഷാദുൽ ഖാദിരി, തേവലക്കര ബദറുദ്ദീൻ ബാഖവി എന്നിവർ അറിയിച്ചു. ഫോൺ: 9446184313, 9995291929. ആർ.എസ്.പി നേതൃത്വത്തിൽ ശുചീകരണം കൊല്ലം: പകർച്ചപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൊതുക് നശീകരണത്തിനായി ഒാടകൾ ശുചിയാക്കാനും കാടുവെട്ടിത്തെളിക്കാനും ആർ.എസ്.പി ജില്ല കമ്മിറ്റി തീരുമാനിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ജില്ല കമ്മിറ്റി അംഗങ്ങൾ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അഡ്വ. ഫിലിപ് കെ. തോമസ്, യു.ടി.യു.സി ജില്ല പ്രസിഡൻറ് ടി.സി. വിജയൻ, സെക്രട്ടറി സുൽഫി, ജില്ല പഞ്ചായത്ത് അംഗം എസ്. ശോഭ, കോർപറേഷൻ കൗൺസിലർ എസ്. മീനാകുമാരി, െഎക്യമഹിളാ സംഘം സംസ്ഥാന സെക്രട്ടറി കെ. സിസിലി, ഫ്രാൻസി ജോൺ, അഡ്വ. രാജേന്ദ്രപ്രസാദ്, അഡ്വ. ജെ. മധു, കെ. രത്നകുമാർ, കുരീപ്പുഴ മോഹനൻ, സജി ഡി.ആനന്ദ്, മുൻ ഡെപ്യൂട്ടി മേയർ ആർ. സുനിൽ, കെ.പി. ഉണ്ണികൃഷ്ണൻ, വെളിയം ഉദയകുമാർ, പി. ബാലകൃഷ്ണൻ, എൻ. നൗഷാദ്, ലതികകുമാരി, ഞാറയ്ക്കൽ സുനിൽ, റഹ്മാബീവി, സി. ഉണ്ണികൃഷ്ണൻ, എം.എസ്. ഷൗക്കത്ത്, അഡ്വ. സി.പി. സുധീഷ്കുമാർ, നിജാ അനിൽ, എം.കെ. അൻസാരി എന്നിവർ പെങ്കടുത്തു. കമ്പ്യൂട്ടർ പരിശീലനം കരുനാഗപ്പള്ളി: പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എൻട്രി ഒാപറേറ്റർ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഒാേട്ടാകാഡ് കോഴ്സുകൾക്കും സാേങ്കതിക വിദ്യാഭ്യാസ വകുപ്പിെൻറ അനുമതിയോടെ കേരള സർക്കാർ അംഗീകരിച്ച കമ്പ്യൂട്ടർ ടി.ടി.സി, ഡി.ടി.പി, ഒാഫിസ് ഒാേട്ടാമേഷൻ, വെബ് ഡിസൈനിങ്, ബിൽഡിങ് ഡിസൈനിങ്, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് കോഴ്സുകൾക്കും പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യമായി റൂട്രോണിക്സിൽ പരിശീലനം നൽകുന്നു. മറ്റ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് 40 ശതമാനം വരെ ഫീസിളവോടു കൂടി പഠിക്കാനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാഫോറത്തിന് കരുനാഗപ്പള്ളിയിെല കേരള സ്റ്റേറ്റ് റൂട്രോണിക്സിെൻറ അംഗീകൃത പഠന കേന്ദ്രമായ വിയാസൊല്യൂഷൻസിെൻറ അഡ്വക്കേറ്റ്സ് ലെയിനിലെ ഒാഫിസുമായി ബന്ധപ്പെടണം. ഫോൺ: 0476 2623375.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.