യോഗ ക്ലബ്​ ഉദ്ഘാടനം

കുണ്ടറ: കിഴക്കേകല്ലട സി.വി.കെ.എം ഹൈസ്കൂളിൽ യോഗ ക്ലബ് ഉദ്ഘാടനം അയത്തിൽ സി.വി.എൻ കളരി ഗുരുക്കൾ ശിവകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി. അമ്പിളി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് ജോൺ, ശ്രീകുമാർ, എസ്.കെ. ജയൻ എന്നിവർ സംസാരിച്ചു. കുണ്ടറ ആരോഗ്യ കലാക്ഷേത്രം കോഒാഡിനേറ്റർ ആർ. തുളസി ക്ലാസെടുത്തു. വായനപക്ഷാചരണം കുണ്ടറ: കിഴക്കേകല്ലട കൊച്ചുപ്ലാമൂട് െക.പി.പി യൂനിയൻ ഗ്രന്ഥശാലയിൽ വായന പക്ഷാചരണം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബിനു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് എ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സത്യപ്രകാശ്, കൺവീനർ വൈ. ബൈജുമോൻ, എസ്. സുമേഷ്, ടി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കിഴക്കേകല്ലട കലാകൈരളി ഗ്രന്ഥശാലയിൽ പി.എൻ. പണിക്കർ അനുസ്മരണവും വായന പക്ഷാചരണവും ബി. വസന്തകുമാർ ഉദ്ഘാടനം ചെയ്തു. എം. അജയകുമാർ അധ്യക്ഷത വഹിച്ചു. ജെ. സുനിൽ, എ. ചാൾസ്, നകുലരാജൻ, ഉല്ലാസ് എന്നിവർ സംസാരിച്ചു. പുനുക്കൊന്നൂർ മണ്ഡലം ജങ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ വാനയദിനാചരണം നടന്നു. പി.എൻ. പണിക്കർ അനുസ്മരണയോഗത്തിൽ അടുതല ജയപ്രകാശ്, മണി കെ. ചെന്താപ്പൂര്, ലൈബ്രറി സെക്രട്ടറി എൻ. പ്രഭാകരൻപിള്ള, സിന്ധുമുരളി എന്നിവർ സംസാരിച്ചു. പ്രസിഡൻറ് ജെ. വിജയകുമാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.