കരുനാഗപ്പള്ളി: വായന പക്ഷാചരണത്തിെൻറ ഭാഗമായി വിദ്യാർഥികൾ ഗ്രന്ഥശാല സന്ദർശിച്ചു. ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിലാണ് ആലപ്പാട് ഗവ. എൽ.പി.എസിലെ വിദ്യാർഥികൾ സന്ദർശനം നടത്തിയത്. ഇതോടനുബന്ധിച്ച് ചേർന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി. ശിവരാജൻ അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൻ. ഉത്തമൻ, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എം. സുരേഷ് കുമാർ, അധ്യാപകരായ അനിത, ഗിരിജ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻമാരായ സരിത, ഷീജ, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. യോഗ പ്രദർശനം കരുനാഗപ്പള്ളി: ലോക യോഗ ദിനാചരണത്തിെൻറ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ യോഗ പ്രദർശനം ഒരുക്കി. ജി. മോഹനൻ, ബി. ഗോപാലകൃഷ്ണൻ, ടി. സിന്ധു, ടി. മുരളി എന്നിവർ നേതൃത്വം നൽകി - കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിെൻറ നേതൃത്വത്തില്‍ ജോണ്‍ എഫ്. കെന്നഡി മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ ജില്ലതല ഉദ്ഘാടനം കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ മായ അധ്യക്ഷതവഹിച്ചു. യോഗ പരിശീലനപരിപാടി യോഗാചാര്യന്‍ വിജയകൃഷ്ണന്‍ പട്ടാഴി ഉദ്ഘാടനം ചെയ്തു. യോഗ ക്ലബ് ഡയറക്ടര്‍ ഫിലിപ് എം.പി. മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സില്‍ ഭാരവാഹികളായി ശിവപ്രസാദ്, ആദിത്യാസന്തോഷ്, രാഗി എന്നിവര്‍ സംസാരിച്ചു. ചെറിയഴീക്കല്‍ ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന ദിനാചരണപരിപാടി ഹെഡ്മിസ്ട്രസ് സഫീനാബീവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സിബി ബോണി മുഖ്യാതിഥിയായി. വിളയില്‍ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തഴവ. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ ദിനാചരണത്തിെൻറ ഭാഗമായി സ്കൂളിൽ കുട്ടികൾ യോഗ പരിശീലനം നടത്തി. പി.ടി.എ പ്രസിഡൻറ് തഴവ കനകൻ ഉദ്ഘാടനം ചെയ്തു. സിൽവി ആൻറണി നേതൃത്വം നൽകി. യോഗ ബോധവത്കരണ ക്ലാസ് എസ്. ജയപ്രകാശ് നയിച്ചു. പ്രിൻസിപ്പൽ വേണുഗോപാൽ, ഹെഡ്മിസ്ട്രസ് താരാ ദേവി, കെ. അജയൻ, കെ. ബാബു, കെ. കുമാരൻ പിള്ള, പ്രദീപ് കുമാർ, കെ.എൽ. സലൂജ, പ്രദീപ് ലാൽ പണിക്കർ, എം.കെ. രാജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.