2500 പുസ്തകങ്ങളുടെ ശേഖരവുമായി കൊട്ടാരക്കരയിൽ ഒരു എഴുത്തുകാരൻ

കൊട്ടാരക്കര: . റിട്ട. റെയിൽവേ മജിസ്‌ട്രേറ്റായിരുന്ന ഷരീഫ് കൊട്ടാരക്കര, എട്ടാം വയസ്സിൽ തുടങ്ങിയ വായനശീലത്തി​െൻറ പ്രേരകശക്തി പിതാവ് ഹസൻകുഞ്ഞാണ്. പിതാവ് ജന്മസ്ഥലമായ ആലപ്പുഴയിലെ ലജനത്തിൽ ലൈബ്രറിയിൽനിന്ന് പുസ്തകം എടുത്ത് നൽകും. കിട്ടുന്നതെന്തും വായിക്കുന്ന ഷരീഫ് ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ ത​െൻറ ലൈബ്രറി ശേഖരണത്തിലേക്ക് മുതൽകൂട്ടുമായിരുന്നു. കൊട്ടാരക്കരയിലെ വീട്ടിൽ സജ്ജമാക്കിയിരിക്കുന്ന ലൈബ്രറിയിൽ തകഴി, ഉറൂബ്, ബഷീർ, മുട്ടത്ത് വർക്കി, സി. രാധാകൃഷ്ണൻ, രാമനുണ്ണി, കെ.ആർ. മീര, സുഷ്മേഷ് ചന്ത്രോത്ത് തുടങ്ങി പ്രഗത്ഭർ എഴുതിയ പുസ്തകങ്ങളുടെ ശേഖരത്തിൽ ഇതരഭാഷ പുസ്തകങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഖുർആനി​െൻറ വിവിധ വിശകലനങ്ങളും ഹദീസ് ഗ്രന്ഥങ്ങളും ബൈബിളും 18 ഹിന്ദു പുരാണങ്ങളും ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. യാത്രകളിലൂടെ നിരവധി പുസ്തകങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞുവെന്നും പുസ്തകങ്ങൾ സ്വന്തമാക്കാൻ മണിക്കൂറുകൾ അലയുന്നതിന് മടിയിലെന്നും അദ്ദേഹം പറയുന്നു. കൊല്ലം റെയിൽവേ മജിസ്‌ട്രേട്ടായി വിരമിച്ചശേഷം മുഴുവൻസമയവും എഴുത്തിലും വായനയിലും വ്യാപൃതനാണ് അദ്ദേഹം. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാനമായി ഇറങ്ങിയ പുസ്തകങ്ങളാണ് ഒരു മെഡിക്കൽ കോളജ് ഡയറി കുറുപ്പ്, മാക്സിയും ബെർമൂഡയും. പഴയകാല സിനിമകളുടെ സീഡി ശേഖരണവും ഷെരീഫി​െൻറ പക്കലുണ്ട്. വാദ്യോപകരണങ്ങളായ ബുൾബുൾ, ഹാർമോണിയം, മൃദംഗം തുടങ്ങിയവയും ഉണ്ട്. -ചിത്രം p3 kl4- ഷരീഫ് കൊട്ടാരക്കര പുസ്തകശേഖരത്തിന് സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.