നേമം ബ്ലോക്ക് പഞ്ചായത്ത്: വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ രാജിവെച്ചു

മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സിന്ധുകുമാരി അശോകൻ രാജിവെച്ചു. ഇവർക്കെതിരെ വ്യാഴാഴ്ച അവിശ്വാസം ചർച്ചചെയ്യാനിരിക്കെയാണ് രാജി. 16 അംഗ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് -ഏഴ്, എൽ.ഡി.എഫ് -ഏഴ്, ബി.ജെ.പി- -രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ 30ന് നടന്ന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അംഗമായ സിന്ധുകുമാരി അശോകൻ വിട്ടുനിന്നിരുന്നു. ഇതോടെ തുല്യശക്തികളായ ഇടത്-വലത് കക്ഷികൾക്ക് നറുക്കെടുപ്പിനുള്ള സാധ്യത നഷ്ടപ്പെട്ടു. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ട് എൽ.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു. ഭരണം നഷ്ടപ്പെടുത്തിയതിന് സിന്ധുകുമാരിയെ ഡി.സി.സി പുറത്താക്കുകയും കൂറുമാറ്റ നിയമമനുസരിച്ച് നടപടിസ്വീകരിക്കുകയും ചെയ്തിരുന്നു. സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് അവിശ്വാസപ്രമേയ ചർച്ച റദ്ദാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.