കൊല്ലം: കൗമാരക്കാരായ പെൺകുട്ടികളിൽ അനീമിയ (വിളർച്ച) ബാധ വ്യാപകം. സ്ലിംബ്യൂട്ടി ഭ്രമവും പഠനത്തിരക്കും മൂലം ആഹാരം കഴിക്കാതിരിക്കുന്നത് ശീലമാക്കുന്നതാണ് അനീമിയയുടെ പ്രധാന കാരണമെന്ന് ഡോക്ടർമാർ പറയുന്നു. പെൺകുട്ടികളിൽ 80 ശതമാനത്തിലേറെയും അനീമിയ ബാധിതരാണെന്നാണ് കെണ്ടത്തൽ. 40 ശതമാത്തോളം ആൺകുട്ടികൾ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവരാണെന്നും ഡോക്ടർമാർ പറയുന്നു. രക്തദാന സേനയുടെ രൂപവത്കരണവുമായി ബന്ധെപ്പട്ട് നടത്തിയ പഠനങ്ങളിലാണ് കൗമാരക്കാരിലെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പുറത്തുവന്നത്. രക്തദാനത്തിന് സന്നദ്ധരായി എത്തുന്ന പെൺകുട്ടികളിൽ 80-85 ശതമാവും ആരോഗ്യമില്ലാത്തവരാണ്. രക്തദാനത്തിന് പേര് രജിസ്റ്റർ ചെയ്ത ആൺകുട്ടികളിൽ മിക്കവരും രക്തം ആവശ്യമായി വരുേമ്പാൾ ക്ഷണിച്ചാൽ എത്താറില്ല. ഇതിെൻറ കാരണം പഠിച്ചപ്പോഴാണ് മിക്കവരും മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയത്. ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ 24 മണിക്കൂർ കഴിയാതെ രക്തദാനം നടത്താനാവില്ല. ഇതുമൂലമാണ് ആൺകുട്ടികൾ രക്തദാനത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതെന്ന് ജീവൻ രക്ഷാ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ശശിധരൻ പറഞ്ഞു. ജീവിത-ആഹാര രീതികളാണ് അനീമിയ വ്യാപകമാകാൻ കാരണമെന്ന് കൊല്ലം ജില്ല ആശുപത്രിയിലെ അഡോളസൻറ് ക്ലിനിക്കിെൻറ ചാർജുള്ള കൺസൾട്ടൻറ്് ഗൈനക്കോളജിസ്റ്റ് ഡോക്ടർ റീന പറഞ്ഞു. രാവിലെ പഠനത്തിന് പോകുന്നതിെൻറ തിരക്കിൽ പെൺകുട്ടികൾ പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്നത് പതിവായിട്ടുണ്ട്. സസ്യാഹാരം വളരെ കുറച്ചാണ് കഴിക്കുന്നത്. കാർബോൈഹഡ്രേറ്റ്സും ഫാറ്റും കൂടുതലുള്ള ബേക്കറി, ജങ്ഫുഡ്, നോൺവെജ് ഫുഡ് എന്നിവ കൂടുതലായി ഉപയോഗിക്കുന്നു. ഇത് കൊഴുപ്പ് കൂട്ടുകയും തടി വർധിപ്പിക്കുകയും ചെയ്യും. തടിച്ച കുട്ടികളാണ് ഇപ്പോൾ കൂടുതൽ. എന്നാൽ ആരോഗ്യം ഉണ്ടാവുകയിെല്ലന്ന് റീന പറഞ്ഞു. തടി കുറക്കൽ ഭ്രമം വ്യാപകമായതിനാൽ അവർ ആഹാരം ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ശരീരവളർച്ച നടക്കുന്നത് കൗമാര പ്രായത്തിലാണ്. ഇൗ സമയത്ത് അനീമിയ ബാധിതരാവുന്നത് പെൺകുട്ടികളുടെ ഭാവി ജീവിതെത്തയും ബാധിക്കുന്ന കാര്യമാണെന്ന് ജില്ല ആശുപത്രിയിലെ മുൻ ബ്ലഡ് ബാങ്ക് ഒാഫിസർ ഡോ. ശ്രീകുമാരി പറയുന്നു. ശരീരാവയവങ്ങളുടെ വളർച്ച മുരടിക്കുക, ഗർഭപാത്രം പൂർണവളർച്ചയെത്താതിരിക്കുക തുടങ്ങിയവയാണ് ഇതുമൂലം ഉണ്ടാവുക. ഇത് ഭാവിയിൽ അവരുടെ ഗർഭധാരണെത്തയും പ്രസവത്തെയുമെല്ലാം ദോഷകരമായി ബാധിക്കും. ബിനു.ഡി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.