വേറിട്ട ഇഫ്​താറുമായി തനിമ കലാസാംസ്​കാരികവേദി

തിരുവനന്തപുരം: ശ്രീചിത്ര ഹോമിൽ തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് വേറിട്ട അനുഭവമായി. മുന്നൂറിലധികം അന്തേവാസികളോടൊപ്പം കലാസാഹിത്യ രംഗത്തെ പ്രമുഖരാണ് ഇഫ്താറിൽ പെങ്കടുത്തത്. വിശപ്പ് എല്ലാവരുടെയും അനുഭവമാണെന്നും ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് പരിഹാരമാകണമെന്നും ഇഫ്താറിൽ പെങ്കടുത്തവർ പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ, നടനും സിനിമാ പ്രവർത്തകനും സംവിധായകനുമായ പി. ശ്രീകുമാർ, നടൻ ഇന്ദ്രൻസ്, പെരുമ്പടവം ശ്രീധരൻ, കാര്യവട്ടംശ്രീകണ്ഠൻ നായർ, ഫാ. ലാസർ, ബിയാട്രിസ് അലക്സിസ്, മടവൂർ രാധാകൃഷ്ണൻ, കൃഷ്ണകുമാർ, വിജയൻ കുഴിത്തുറ, അണ്ടൂർക്കോണം വാഹിദ്, കബീർ റാവുത്തർ തുടങ്ങിയവർ പെങ്കടുത്തു. എം. മെഹബൂബ് സ്വാഗതം പറഞ്ഞു. ശ്രീ ചിത്ര ഹോം സൂപ്രണ്ട് ഉഷ അധ്യക്ഷതവഹിച്ചു. വിനോദ് വെള്ളായണി കവിതചൊല്ലി, താജ് ബഷീർ ഹിന്ദി ഗാനാലാപനം നടത്തി. തനിമ സെക്രട്ടറി ഷെമീം ഡോ. അബ്ദുൽലത്തീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.