വിളപ്പിൽ ആശുപത്രിയുടെ ശുചിത്വം ഇനി 'പ്രതീക്ഷ'യുടെ കൈകളിൽ ഭദ്രം

വിളപ്പിൽ: ദുർഗന്ധം വമിക്കുന്ന ശൗചാലയങ്ങൾ...പൊടിയും മാറാലയും നിറഞ്ഞ വാർഡുകൾ...ആറുമാസം മുമ്പ് വരെ വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറ അവസ്ഥ ഇതായിരുന്നു. ശുചീകരണ തൊഴിലാളികളില്ലാത്ത കേരളത്തിലെ ഏക സർക്കാർ ആശുപത്രിയെന്ന ആക്ഷേപം പേറിയ സി.എച്ച്.സി. ആകെയുണ്ടായിരുന്ന ഒരു ശുചീകരണ തൊഴിലാളി ഉദ്യോഗക്കയറ്റം കിട്ടി പോയതോടെയായിരുന്നു വിളപ്പിൽ സി.എച്ച്.സിയിൽ ശുചീകരണം വഴിമുട്ടിയത്. ആശുപത്രിയുടെ ശോച്യാവസ്ഥ പലവട്ടം ആരോഗ്യവകുപ്പി​െൻറയും മന്ത്രിയുടെയും മുന്നിൽ നിവേദനമായി എത്തിയിട്ടും പരിഹരിക്കപ്പെട്ടില്ല. ഒടുവിൽ ജനുവരി ഒന്നുമുതൽ ആശുപത്രിയുടെ ശുചീകരണജോലികൾ 'പ്രതീക്ഷ' ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ഏറ്റെടുക്കുകയായിരുന്നു. മൂന്ന് ശുചീകരണതൊഴിലാളികളെ അവർ നിയമിച്ചു. പ്രതിവർഷം ഏഴ് ലക്ഷം രൂപയാണ് ശമ്പളത്തിനും മറ്റ് െചലവുകൾക്കുമായി പ്രതീക്ഷ മുടക്കുന്നത്. ഇപ്പോൾ സ്വകാര്യ ആശുപത്രികളെ വെല്ലുന്നവൃത്തിയും വെടിപ്പുമാണ് വിളപ്പിൽ ആശുപത്രിയിൽ. അനഘ ട്രസ്റ്റി​െൻറ സഹകരണത്തോടെയാണ് ദൗത്യം ഏറ്റെടുത്തതെന്ന് പ്രതീക്ഷ പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, സെക്രട്ടറി മനു വി. തമ്പി എന്നിവർ പറയുന്നു. സംസ്ഥാനത്ത് ഒരു സർക്കാർ ആശുപത്രിയുടെ ശുചീകരണജോലികൾ ഒരു സന്നദ്ധസംഘടന പൂർണമായി ഏറ്റെടുത്ത് നടത്തുന്നത് ഇതാദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.