തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ബസ്സ്റ്റേഷന് സമീപത്തെ മാലിന്യക്കൂമ്പാരം യാത്രക്കാർക്കുൾപ്പെടെ ദുരിതമാകുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയത്തിന് അകലെയല്ലാതെ സ്ഥിതിചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന് സമീപമാണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. ആഴ്ചകളായി ഇവിടെ കിടക്കുന്ന മാലിന്യം മഴയിൽ ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ദുര്‍ഗന്ധം കാരണം കാല്‍നടപോലും ദുസ്സഹമായിട്ടുണ്ട്. പകര്‍ച്ചവ്യാധികളും വിവിധതരം പനികളും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഈ മാലിന്യശേഖരം ആരോഗ്യഭീഷണിയും ഉയര്‍ത്തുന്നു. പ്രശ്നം നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്. മെഡിക്കല്‍ കോളജ് പ്രദേശത്തെ ചില കച്ചവട സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം ഇവിടെയാണ് വലിച്ചെറിയുന്നത്. അടിയന്തരമായി മാലിന്യം നീക്കംചെയ്യാൻ നഗരസഭ നടപടിയെടുക്കണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.