പകർച്ചപ്പനി: പ്രതിരോധം കാര്യക്ഷമമാക്കും ^കലക്ടർ

പകർച്ചപ്പനി: പ്രതിരോധം കാര്യക്ഷമമാക്കും -കലക്ടർ കൊല്ലം: പകർച്ചപ്പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരമാവധി കാര്യക്ഷമമാക്കാൻ കലക്ടർ ഡോ. ടി. മിത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. എച്ച്1 എൻ1, ഡെങ്കിപ്പനി എന്നിവക്കെതിരെ ജാഗ്രത പുലർത്തണമെന്നും ശുചീകരണ പ്രവർത്തനങ്ങൾ സജീവമായി തുടരണമെന്നും കലക്ടർ നിർദേശിച്ചു. ഉറവിട നിശീകരണ പ്രവർത്തനങ്ങൾ ഉൗർജിമായി നടന്നുവരുന്നതായി യോഗം വിലയിരുത്തി. രോഗബാധ കൂടുതൽ കണ്ടുവരുന്ന മേഖലകളിൽ അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സ വിഭാഗങ്ങൾ സംയുക്തമായി മെഡിക്കൽ ക്യാമ്പുകൾ നടത്തും. ജലജന്യ രോഗങ്ങൾക്ക് സാധ്യതയുള്ളതിനാൽ വെള്ളത്തി​െൻറ ഗുണനിലവാര പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണസാമ്പിളുകളും പരിശോധനാവിധേയമാക്കുന്നുണ്ട്. കോർപറേഷൻ മേഖലയിൽ ജെ.പി.എച്ച്.എൻ, കുടുംബശ്രീ ആശാ വർക്കർമാർ, നഗരസഭ ജീവനക്കാർ എന്നിവർ വീടുവീടാന്തരം ഉടവിട നശീകരണ, ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജില്ല ആശുപത്രി, വിക്ടോറിയ ആശുപത്രി താലൂക്ക് ആശുപത്രികൾ തുടങ്ങിയ കേന്ദ്രങ്ങളിൽ പീഡിയാട്രിക് വാർഡുമായി ചേർന്ന് ഒ.ആർ.ടി ഡിപ്പോ ആരംഭിക്കും. ആയുർവേദ ഡിസ്പെൻസറികളിൽ പ്രത്യേക ഔട്ട്പേഷ്യൻറ് വിഭാഗം പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹോമിയോ പ്രതിരോധ മരുന്നുകൾ എല്ലാ ഡിസ്പെൻസറികളിലും ലഭ്യമാണെന്നും ആവശ്യമായ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി.കെ. പ്രിയദർശനി അറിയിച്ചു. രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട തഴവയിൽ ആശാ വർക്കർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ എല്ലാ വാർഡുകളിലും മരുന്ന് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.