കൊല്ലം: ദുബൈയിലെ സ്വകാര്യ കമ്പനിയിൽനിന്ന് 1.21 ലക്ഷത്തിൽപരം ദിർഹവുമായി (22 ലക്ഷം രൂപ) മലയാളി യുവാവ് കടന്നതായി പരാതി. കൊല്ലം മൺറോതുരുത്ത് മണക്കടവ് സ്വദേശിക്കെതിരെയാണ് പരാതി. ഇയാൾക്കെതിരെ കമ്പനി അധികൃതർ ദുബൈ പൊലീസിലും ക്രിമിനൽ കോടതിയിലും ഇന്ത്യൻ കോൺസുലേറ്റിലും കൊല്ലം സിറ്റി പൊലീസിലും പരാതി നൽകി. അൽ സമാല ടെക്നിക്കൽ സർവിസ് ആൻഡ് റിയൽ എസ്റ്റേറ്റ് എൽ.എൽ.സി എന്ന സ്ഥാപനത്തിലെ സെയിൽസ് ആൻഡ് പേമെൻറ് കലക്ഷൻ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ഏപ്രിൽ 10ന് കലക്ഷൻ തുകയുമായി ഒളിവിൽപോയെന്നാണ് പരാതി. സുഹൃത്തുക്കളോടും നാട്ടിലുള്ള അടുത്ത ബന്ധുക്കളോടും ഗൂഢാലോചന നടത്തിയാണ് ഇയാൾ പദ്ധതി നടപ്പാക്കിയതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. കമ്പനിയുടെ പരാതിയെ തുടർന്ന് ദുബൈയിൽ പിടിയിലായ ഇയാൾ പാസ്പോർട്ടിെൻറ ജാമ്യത്തിൽ പുറത്തിറങ്ങി കവർച്ചപ്പണമുപയോഗിച്ച് ബിസിനസ് നടത്തുകയാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.