കൊല്ലം: പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഒറ്റപ്പെടുത്തിയിട്ടും പിടിച്ചുനിന്ന ദമ്പതികൾ രോഗത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ്. പുത്തൂർ കൈതക്കോട് ചെറുപൊയ്ക വാണിവിളവീട്ടിൽ സെന്തിൽകുമാറും ഭാര്യ ശ്രീജയുമാണ് ജീവിതത്തിനായി പൊരുതുന്നത്. അകന്ന ബന്ധുക്കളായ ഇരുവരും വിവാഹം കഴിച്ചതോടെ കുടുംബങ്ങൾ ഇവരിൽനിന്ന് അകലുകയായിരുന്നു. സെന്തിൽകുമാർ കൂലിപ്പണിചെയ്ത് കുടുംബം പുലർത്തിവരവെ ശ്രീജയെ മാരകരോഗം ബാധിച്ചതാണ് ഇരുവരെയും തളർത്തിയത്. ആറുമാസം ഗർഭിണിയായ ശ്രീജക്ക് ഗർഭപാത്രത്തിൽ കാൻസർ ആണെന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നടത്തിയ പരിേശാധനയിൽ സ്ഥിരീകരിച്ചു. ചികത്സക്ക് പണമില്ല. ശ്രീജക്ക് ഒപ്പം ആശുപത്രിയിൽ നിൽക്കാൻപോലും ആരുമില്ല. ശ്രീജ ആശുപത്രിയിലായതോടെ സെന്തിൽകുമാറിന് ജോലിക്കുപോകാനും കഴിയുന്നില്ല. അതോടെ വരുമാനവും നിലച്ചു. ആശുപത്രി അധികൃതർ ശ്രീജയുടെ ബന്ധുക്കളുമായി ബന്ധെപ്പട്ട് രോഗവിവരം പറഞ്ഞെങ്കിലും ആരും ആശുപത്രിയിലെത്താൻ തയാറായിട്ടില്ല. ദലിത് വിഭാഗത്തിൽ പെടുന്ന സിദ്ധനർ സമുദായ അംഗങ്ങളായ ഇരുവരും 2015 മാർച്ചിലാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. എസ്.എ.ടിയിൽ നടത്തിയ പരിശോധനയിൽ ഗർഭാശയമുഴ കെണ്ടത്തുകയും വലത് ഒാവറി സർജറിയിലൂടെ നീക്കുകയും ചെയ്തു. ഏപ്രിൽ മുതൽ ആർ.സി.സിയിലാണ് ചികിത്സ. ഇടത് ഒാവറികൂടി നീക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ്. 12 കീമോതെറപ്പി നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കുഞ്ഞിെൻറ ജീവൻ അപകടത്തിലാകാതെ കീമോ നടത്താനാണ് ശ്രമം. കീമോ തുടങ്ങുന്നതിന് രണ്ടുലക്ഷം രൂപ അടയ്ക്കേണ്ടതുണ്ട്. കനിവുള്ളവർ സഹായിച്ചാൽ തെൻറ ജീവനായ ഭാര്യയെും കുഞ്ഞിനെയും രക്ഷിക്കാനാവുമെന്നാണ് സെന്തിലിെൻറ പ്രതീക്ഷ. എസ്.ബി.െഎ കൊട്ടാരക്കര ശാഖയിൽ സെന്തിൽകുമാറിന് 20266393985 എന്ന നമ്പറിൽ അക്കൗണ്ടുണ്ട്. െഎ.എഫ്.എസ്.സി കോഡ് എസ്.ബി.എൻ0005047.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.